ഇമാമിന്റെ രണ്ടു സലാമിന് ശേഷം ബാക്കി നിസ്കരിക്കാൻ വേണ്ടി എഴുന്നേറ്റു നിൽക്കുമ്പോൾ ..

..  

ഇമാമിന്റെ രണ്ടു സലാമിന് ശേഷം ബാക്കി നിസ്കരിക്കാൻ വേണ്ടി എഴുന്നേറ്റു നിൽക്കുമ്പോൾ തക്ബീർ പറഞ്ഞ് കൊണ്ടാണോ നിങ്ങൾ നിൽക്കാറുള്ളത്. എങ്കിൽ ഇത് ശ്രദ്ധിക്കുക.

(و) يكبر مسبوق للقيام (بعد سلاميه إن كان) المحل الذي جلس معه فيه (موضع جلوسه) لو انفرد، كأن أدركه في ثالثة رباعية، أو ثانية مغرب، وإلا لم يكبر للقيام،

ഇമാമിന്റെ രണ്ടു സലാമിന് ശേഷം ബാക്കി നിസ്കരിക്കാൻ വേണ്ടി എഴുന്നേറ്റു നിൽക്കുന്ന മഅമൂം, (ഇതുവരെ ഇമാമിനോടൊപ്പം) അവൻ ഇരുന്ന ഇരുത്തം അവൻ ഒറ്റക്ക് നിസ്കരിക്കുമ്പോൾ ഇരിക്കേണ്ട സ്ഥലം ആയിരുന്നെങ്കിൽ മാത്രമാണ് എഴുന്നേൽക്കുമ്പോൾ തക്ബീർ പറയേണ്ടത്. നാലു റക്അത്തുളള നിസ്കാരത്തിൽ അവൻ ഇമാമിനെ മൂന്നാം റക്അത്തിലോ, മഗ്‌രിബ് നിസ്കാരത്തിൽ അവൻ ഇമാമിനെ രണ്ടാം റക്അത്തിലോ തുടരുന്ന സമയങ്ങളിൽ ഇങ്ങനെ മഅമൂം തക്ബീർ പറയേണ്ടിവരും. ഇങ്ങനെ അല്ലെങ്കിൽ പറയേണ്ടതില്ല.