ഗൾഫിൽ നിന്ന് 30 നോമ്പ് നോറ്റ വ്യക്തി നോമ്പ് 30 ന് നാട്ടിലേക്ക് പോയി. നാട്ടിലെത്തിയപ്പോൾ നാട്ടിൽ നോമ്പ് 29 ആയിട്ടേയുള്ളൂ. ഇനി നാട്ടിൽ നോമ്പ് 30 കിട്ടിയാൽ എനിക്ക് ടോട്ടൽ 31 നോമ്പ് ലഭിക്കും. അപ്പോൾ എന്ത് ചെയ്യണം? 31 ആം നോമ്പും നോൽക്കണോ?
റമളാൻ അവസാനം മറ്റൊരു നാട്ടിൽ എത്തിച്ചേർന്ന വ്യക്തി നോമ്പിലും പെരുന്നാളിലും അവൻ എത്തിച്ചേർന്ന നാട്ടുകാരോട് യോജിക്കണം. അവൻ എത്തിച്ചേർന്ന നാട്ടിൽ നോമ്പാണെങ്കിൽ, അവന് 31 നോമ്പനുഷ്ഠിക്കേണ്ടി വന്നാൽ പോലും, അവരോട് യോജിച്ച് നോമ്പനുഷ്ഠിക്കൽ നിർബന്ധമാണ്.
അവിടെ പെരുന്നാളാണെങ്കിൽ അവർക്കൊപ്പം പെരുന്നാൾ ആഘോഷിക്കലും നിർബന്ധം തന്നെ. ഈ രൂപത്തിൽ അവന് 28 നോമ്പാണ് ലഭിക്കുന്നതെങ്ങിൽ പെരുന്നാളിന് ശേഷം ഒരു നോമ്പ് പിന്നീട് ഖളാഅ് വീട്ടണം.
(തുഹ്ഫ 3/338)
ഗൾഫിൽ നിന്ന് 30 നോമ്പ് നോറ്റ വ്യക്തി നോമ്പ് 30 ന് നാട്ടിലേക്ക് പോയി. നാട്ടിലെത്തിയപ്പോൾ നാട്ടിൽ നോമ്പ് 29 ആയിട്ടേയുള്ളൂ. ഇനി നാട്ടിൽ നോമ്പ് 30 കിട്ടിയാൽ എനിക്ക് ടോട്ടൽ 31 നോമ്പ് ലഭിക്കും. അപ്പോൾ എന്ത് ചെയ്യണം? 31 ആം നോമ്പും നോൽക്കണോ?
ഫിത്റ് സകാതിൽ അരിക്ക് പകരം അവയുടെ വില നൽകിയാൽ സകാത് വീടുമോ?
ശാഫിഈ മദ്ഹബനുസരിച്ച് ധാന്യങ്ങൾക്കു പകരം പണം നൽകാവുന്നതല്ല.
ഫിത്റ് സകാതിൽ അരിക്ക് പകരം അവയുടെ വില നൽകിയാൽ സകാത് വീടുമോ?
ഫിത്വർ സകാതിൽ എത്രയാണ് ധാന്യം നൽകേണ്ടത്?
ഒരു വ്യക്തിക്ക് വേണ്ടി ഒരു സ്വാഅ് എന്ന നിലയിലാണ് നൽകേണ്ടത്. നാല് മുദ്ദുകൾ കൂടിയാൽ ഒരു സ്വാഅ് ആകും. ആധുനിക കണക്കനുസരിച്ച് 3.200 ലിറ്ററാണ് അളവ് തൂക്കം. ഇത് കിലോ കണക്കനുസരിച്ച് 2.500 മുതൽ 2.800 ഗ്രാം വരെ ആകുമെന്ന് വിവിധ അഭിപ്രായങ്ങൾ കാണാം. സൂക്ഷ്മതക്ക് വേണ്ടി കൂടുതൽ കൊടുക്കുന്നത് നല്ലതാണ്.
ഫിത്വർ സകാതിൽ എത്രയാണ് ധാന്യം നൽകേണ്ടത്?
ഫിത്വറ് സകാത് എപ്പോഴാണ് നൽകേണ്ടത്?
ഫിത്റ് സകാതിന് 5 തരം സമയങ്ങളുണ്ട്. അവ പരിശോധിക്കാം.
1) അനുവദനീയമായ സമയം: റമളാൻ ആരംഭം മുതൽ.
2) നിർബന്ധമാകുന്ന സമയം: റമളാനിലെ അവസാന ദിവസം സൂര്യൻ അസ്തമിക്കലോടെ നിർബന്ധമാകുന്ന സമയമായി. നേരത്തെ, അനുവദനീയമായ സമയത്ത് സകാത് വിതരണം ചെയ്തിരുന്നുവെങ്കിൽ, നിർബന്ധമായ സമയത്ത് ആ വ്യക്തി നൽകാനും വാങ്ങിയ വ്യക്തി സ്വീകരിക്കാനും യോഗ്യനായിരിക്കണം. ഉദാഹരണത്തിന്, നിർബന്ധമാകുന്ന സമയത്ത് കൊടുത്തവനോ വാങ്ങിയവനോ മരി ക്കുകയോ മുർതദ്ദാവുകയോ ചെയ്തതാൽ നൽകിയത് സകാതായി പരിഗണിക്കപ്പെടുകയില്ല. 3) വിതരണം ചെയ്യൽ പുണ്യമുള്ള സമയം: ശവ്വാൽ പിറന്നത് മുതൽ പെരുന്നാൾ നിസ്കാരത്തിന് പുറപ്പെടുന്നതിനു മുമ്പ്.
4) കറാഹത്തായ സമയം: കുടുംബക്കാരായ അവകാശികളെയോ കൂടുതൽ ആവശ്യമുള്ളവരെയോ മറ്റോ പ്രതീക്ഷിക്കുകയോ സമാനമായ കാരണങ്ങൾ ഉണ്ടാവുകയോ ചെയ്യാതെ പെരുന്നാൾ നിസ്കാരത്തെ വിട്ട് പിന്തിപ്പിക്കൽ കറാഹത്താണ്. 5) നിഷിദ്ധമായ സമയം: അവകാശികളില്ലാതിരിക്കുക, നൽകാനുള്ള സമ്പത്ത് ലഭിക്കാതിരിക്കുക തുടങ്ങി കാരണങ്ങളില്ലാതെ പെരുന്നാൾ ദിവസത്തിൽ നിന്ന് പിന്തിക്കൽ ഹറാമാണ്(ഇആനത്ത്)
ഫിത്വറ് സകാത് എപ്പോഴാണ് നൽകേണ്ടത്?
ഫിത്റ് സകാത് നിർബന്ധമാകുന്നത് ആർക്കാണ്?
നാലു നിബന്ധനകൾ യോജിച്ചവർക്കാണ് ഫിത് റ് സകാത് നിർബന്ധമാകുന്നത്.
1. മുസ്ലിം ആവുക: ജന്മനാ കാഫിറായ വ്യക്തിയുടെ പേരിൽ നൽകേണ്ടതില്ല.
2. സ്വതന്ത്രനാവുക.
3. റമളാന്റെ അവസാനത്തിലും ശവ്വാലിന്റെ ആദ്യത്തിലും ജീവിച്ചിരിപ്പുള്ളവരാവുക. ശവ്വാല്‍ പിറക്കുന്നതിന് അല്പം മുമ്പ് മരണപ്പെട്ടയാള്‍ക്കും ശവ്വാല്‍ പിറന്നയുടനെ ജനിച്ച കുട്ടിക്കും ഫിത്ര് സകാത്ത് നിര്‍ബന്ധമില്ല.
4. കഴിവുണ്ടാവുക: പെരുന്നാൾ ദിവസത്തെ (രാത്രിയിലെയും പകലിലെയും) തന്റെയും തൻ്റെ ആശ്രിതരുടെയും ചെലവുകൾ കഴിച്ച് ബാക്കിയുണ്ടാവുക എന്നതാണ് ഇവിടെ കഴിവുകൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യരെപ്പോലെ തന്നെ സ്വന്തം ചെലവില്‍ കഴിയുന്ന വളര്‍ത്തു മൃഗങ്ങള്‍ പോലുള്ളവയുടെ ഭക്ഷണ സൗകര്യങ്ങളും കഴിച്ചാണിത്.
മേൽപ്പറഞ്ഞ നാല് നിബന്ധനകൾ യോജിച്ചാൽ ഫിത്റ് സകാത്ത് നൽകണം.
ഫിത്റ് സകാത് നിർബന്ധമാകുന്നത് ആർക്കാണ്?
എന്താണ് ഫിത്വ് റ് സകാത്?
ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് നൽകൽ നിര്‍ബന്ധമായ സകാത്താണ് ഫിത്വര്‍ സകാത്. സകാതുൽ അബ്ദാൻ (ശരീരവുമായി ബന്ധപ്പെട്ട സകാത്) എന്നും ഇതിന് പേരുണ്ട്. നോമ്പിൻ്റെ പൂർണത ലഭിക്കുന്നത് ഫിത്വ് റ് സകാതിലൂടെയാണ്. ഇമാം വകീഅ്(റ) പറയുന്നു: നിസ്കാരത്തിൽ സംഭവിക്കുന്ന ന്യൂനതകളെ സഹ്വിൻ്റെ സുജൂദ് പരിഹരിക്കുന്നതുപോലെ നോമ്പിൽ സംഭവി ക്കുന്ന ന്യൂനതകളെ ഫിത്വർ സകാത് പരിഹരിക്കുന്നതാണ്.
എന്താണ് ഫിത്വ് റ് സകാത്?
നോമ്പ് നഷ്ടപ്പെട്ടതിൻ്റെ മുദ്ദ് യതീം ഖാനകൾക്കോ, ദർസുകൾക്കോ , മറ്റു ഇസ്ലാമിക സ്ഥാപനങ്ങൾക്കോ നൽകിയാൽ മതിയോ?
മതിയാവൂല. നോമ്പിന്റെ ഫിദ്യ നൽകേണ്ട അവകാശികളിൽ ഇത്തരം സ്ഥാപനങ്ങൾ പെടുന്നില്ല. അതുകൊണ്ട് നൽകാൻ പാടില്ല.ഫഖീർ, മിസ്കീൻ എന്നിവരാണ് അവകാശികൾ. അവർക്ക് മാത്രമേ നൽകാവൂ.
നോമ്പ് നഷ്ടപ്പെട്ടതിൻ്റെ മുദ്ദ് യതീം ഖാനകൾക്കോ, ദർസുകൾക്കോ , മറ്റു ഇസ്ലാമിക സ്ഥാപനങ്ങൾക്കോ നൽകിയാൽ മതിയോ?
നോമ്പ് നഷ്ടപ്പെട്ടതിന്റെ പേരിൽ നൽകുന്ന മുദ്ധുകൾ ധാരാളമുണ്ടെങ്കിൽ എല്ലാം കൂടി ഒരാൾക്ക് തന്നെ നൽകാൻ പറ്റുമോ?
എല്ലാം ഒരു വ്യക്തിക്ക് തന്നെ നൽകാവുന്നതാണ്. ഓരോ മുദ്ദും വെവ്വേറെയായി വ്യത്യസ്ത വ്യക്തികൾക്ക് നൽകണമെന്നില്ല.
وَلَهُ صَرْفُ أَمْدَادٍ إلَى شَخْصٍ وَاحِدٍ
(منهاج)
നോമ്പ് നഷ്ടപ്പെട്ടതിന്റെ പേരിൽ നൽകുന്ന മുദ്ധുകൾ ധാരാളമുണ്ടെങ്കിൽ എല്ലാം കൂടി ഒരാൾക്ക് തന്നെ നൽകാൻ പറ്റുമോ?
ചർദ്ധിക്കൽ കൊണ്ട് നോമ്പ് മുറിയുമെന്ന് ഒരാൾ പറയുന്നത് കേട്ടു. മുറിയില്ലെന്ന് മറ്റൊരാളും. ഇതിൽ ഏതാണ് ശരി. വിശദീകരിക്കുമോ?
ഉണ്ടാക്കി ഛർദിക്കുന്നത് കൊണ്ട് നോമ്പ് മുറിയും. ഉണ്ടാക്കി ചർദ്ദിക്കുമ്പോൾ അതിൻ്റെ അവശിഷ്ടങ്ങളൊന്നും ഉള്ളിലേക്ക് മടങ്ങിയില്ലെങ്കിലും നോമ്പ് മുറിയും എന്ന വിധിയിൽ മാറ്റമില്ല.
എന്നാൽ, ചർദ്ദി അനിയന്ത്രിതമായി ഉണ്ടായതാണെങ്കിൽ നോമ്പ് മുറിയില്ല. ബാഹ്യപരിധിയിലേക്ക് എത്തിയശേഷം ചർദിയുടെ അവശിഷ്ടങ്ങളോ ചർദി കലർന്ന ഉമിനീരോ ഉള്ളിലേക്ക് മടങ്ങിയാൽ നോമ്പ് മുറിയുന്നതാണ്.
واستقاءة أي استدعاء قئ وإن لم يعد منه شيء لجوفه: بأن تقيأ منكسا أو عاد بغير اختياره فهو مفطر لعينه. أما إذا غلبه ولم يعد منه أو من ريقه المتنجس به شيء إلى جوفه بعد وصوله لحد الظاهر أو عاد بغير اختياره: فلا يفطر به للخبر الصحيح بذلك (فتح المعين)
ചർദ്ധിക്കൽ കൊണ്ട് നോമ്പ് മുറിയുമെന്ന് ഒരാൾ പറയുന്നത് കേട്ടു. മുറിയില്ലെന്ന് മറ്റൊരാളും. ഇതിൽ ഏതാണ് ശരി. വിശദീകരിക്കുമോ?
കുളിക്കുന്നതിനിടയിൽ വെള്ളം അകത്തു കടന്നാൽ നോമ്പ് മുറിയുമോ?
ജനാബത്ത്, ഹൈള്, നിഫാസ് എന്നിവയെ തുടർന്നുള്ള കുളി നിർവഹിക്കുമ്പോൾ (മുങ്ങിക്കുളിക്കുമ്പോഴല്ല) മന:പൂർവ്വമല്ലാതെ വെള്ളം ഉള്ളിൽ കടന്നാൽ നോമ്പ് മുറിയില്ല. ജനാബത് കുളിക്കുന്നതിനിടെ ചെവി കഴുകുമ്പോൾ വെള്ളം അകത്തേക്ക് കടന്നാലും (തല ചരിച്ചു പിടിക്കാനോ ഫജ്റിന് മുമ്പെ കുളിക്കാനോ കഴിയുമായിരുന്നെങ്കിലും)നോമ്പ് മുറിയില്ല. . നജസായ വായ നന്നായി കഴുകിയപ്പോൾ ഉള്ളിലേക്ക് വെള്ളം കടന്നുപോയാലും വിധി ഇത് തന്നെ. ഇത് ചെയ്യൽ നിർബന്ധമാണെന്നതാണ് കാരണം. അതേസമയം മുങ്ങിക്കുളിച്ചപ്പോഴാണ് ചെവിയിലുടെയോ മൂക്കിലൂടെയോ ഉള്ളിലേക്ക് വെള്ളം കടന്നതെങ്കിൽ നിർബന്ധ കുളിയാണെങ്കിൽ പോലും നോമ്പ് മുറിയും. നോമ്പുണ്ടായിരിക്കെ മുങ്ങിക്കുളി കുറാഹത്തായതു കൊണ്ടാണിത്.
നോമ്പുണ്ടെന്ന് ഓർമയുണ്ടായിരിക്കെ വുളൂഇനിടെ വായ കഴുകുമ്പോൾ അമിതപ്രയോഗം ചെയ്യരുത് എന്ന് അറിഞ്ഞിട്ടും അമിതപ്രയോഗം ചെയ്ത് വെള്ളം ഉള്ളിൽ കടന്നാൽ നോമ്പ് മുറിയും. അമിതപ്ര യോഗമില്ലാതെയാണ് വെള്ളം പ്രവേശിച്ചതെങ്കിൽ മുറിയില്ല. ജനാബത്തിൻ്റേതു പോലുള്ള നിർബന്ധ കുളിയെപ്പറ്റിയാണ് ഇവിടെ പറഞ്ഞത്. സുന്നത്തു കുളിയോ തണുക്കാനുള്ള കുളിയോ ആണെങ്കിൽ മുങ്ങാതെ കുളിച്ചാൽ പോലും വെള്ളം ഉള്ളിൽ പ്രവേ ശിച്ചാൽ നോമ്പ് മുറിയുന്നതാണ്.
ولا يفطر بسبق ماء جوف مغتسل عن نحو جنابة كحيض ونفاس إذا كان الاغتسال بلا انغماس في الماء فلو غسل أذنيه في الجنابة فسبق الماء من إحداهما لجوفه: لم يفطر وإن أمكنه إمالة رأسه أو الغسل قبل الفجر.
كما إذا سبق الماء إلى الداخل للمبالغة في غسل الفم المتنجس لوجوبها: بخلاف ما إذا اغتسل منغمسا فسبق الماء إلى باطن الأذن أو الأنف فإنه يفطر ولو في الغسل الواجب لكراهة الانغماس: كسبق ماء المضمضة بالمبالغة إلى الجوف مع تذكره للصوم وعلمه بعدم مشروعيتها بخلافه بلا مبالغة.
وخرج بقولي عن نحو جنابة: الغسل المسنون وغسل التبرد فيفطر بسبق ماء فيه ولو بلا انغماس.
فتح المعين
കുളിക്കുന്നതിനിടയിൽ വെള്ളം അകത്തു കടന്നാൽ നോമ്പ് മുറിയുമോ?