നോമ്പും പ്രസവവും.

.  

തനിക്കോ തൻറെ കുട്ടിക്കോ താൻ നോമ്പ് നോക്കൽ കൊണ്ട് പ്രയാസം ഉണ്ടാവില്ലെങ്കിൽ ഗർഭിണി നോമ്പ് നോക്കണം. എന്നാൽ, 1.ഗർഭകാലത്ത് നോമ്പ് നോറ്റാൽ തൻറെ ശരീരത്തിന് പ്രയാസമുണ്ടാകും എന്ന് കരുതി നോമ്പ് ഒഴിവാക്കുക. 2.പ്രസവത്തിനുശേഷം നിഫാസ് രക്തം കാരണം നോമ്പ് ഒഴിവാക്കുക. 3.നിഫാസ് രക്തം മുറിഞ്ഞതിനുശേഷം കുട്ടിക്ക് മുലപ്പാൽ നൽകുന്ന കാലയളവിൽ തൻറെ ശരീരത്തിന് തന്നെ ഹാനീകരമാകുമെന്ന ഭയത്താൽ നോമ്പ് ഒഴിവാക്കുക. ഈ മൂന്ന് അവസ്ഥകളിലും നോമ്പ് ഒഴിവാക്കിയ സ്ത്രീ നഷ്ടപ്പെട്ട നോമ്പുകൾ ഖളാഹ് വീട്ടേണ്ടതാണ്. മുദ്ധ് നൽകേണ്ടതില്ല. 1.ഗർഭകാലത്ത് നോമ്പ് ഒഴിവാക്കിയത് തൻറെ കുഞ്ഞിന് ഹാനി വരുത്തുമോ എന്ന് മാത്രം ഭയന്നിട്ടാവുക, 2.പ്രസവശേഷം നിഫാസ് രക്തം മുറിഞ്ഞതിനും ശേഷം കുഞ്ഞിനുള്ള പ്രയാസം ഓർത്ത് മാത്രം നോമ്പ് ഒഴിവാക്കുക. ഈ രണ്ട് അവസ്ഥകളിൽ നോമ്പ് ഖളാഅ വീട്ടുന്നതോടൊപ്പം നഷ്ടപ്പെടുന്ന ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം ദാനം ചെയ്യണം. സ്വന്തം പ്രയാസത്തോടൊപ്പം കുട്ടിയുടെ കൂടി പ്രയാസം കരുതിയാണ് നോമ്പ് ഒഴിവാക്കിയതെങ്കിലും ഖളാഅ മാത്രം മതി. മുദ്ധ് വേണ്ട. എന്നാൽ ഖളാആയ നോമ്പുകൾ കാരണം കൂടാതെ അടുത്ത റമദാൻ വരുന്നതിനുമുമ്പ് ഖളാഅ വീട്ടിയില്ലെങ്കിൽ ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം അധികമായി ദാനം ചെയ്യണം. വർഷം കൂടുന്നതിനനുസരിച്ച് ഈ മുദ്ധുകളുടെ എണ്ണവും കൂടി കൂടി വരും. (ഫത്ഹുൽ മുഈൻ സംക്ഷിപ്തം: 196).