മഅമൂമായി ഒരു പുരുഷൻ മാത്രമേയുള്ളൂ എങ്കിൽ ആ മഅമൂം ഇമാമിൻറെ വലതുഭാഗത്ത് അല്പം പിന്തി നിൽക്കണം. ഇങ്ങനെ നിന്നില്ലെങ്കിൽ ഇമാം അവനെ വലതുഭാഗത്തേക്ക് നീക്കണം. ഇനി മറ്റൊരു പുരുഷൻ വന്നാൽ ഇമാമിൻറെ ഇടതുഭാഗത്തു നിന്ന് കൈ കെട്ടിയതിനു ശേഷം രണ്ടുപേരും ഒരുമിച്ച് പിന്നിലോട്ട് നീങ്ങി ഒരു സ്വഫ് ആവുകയാണ് വേണ്ടത്. (ഫത്ഹുൽ മുഈൻ:120) എന്നാൽ ഇന്ന് പലയിടത്തും രണ്ടാമത് വന്ന ആൾ ഇമാമിൻറെ തൊട്ടു പിന്നിൽ നിൽക്കുകയും ഇമാമിൻറെ വലതുഭാഗത്തു നിൽക്കുന്ന ആളെ തോണ്ടി പിന്നോട്ട് നിർത്തുകയും ചെയ്യുന്നത് കാണാറുണ്ട്. ഇത് ശരിയല്ല.