മസ്ബൂഖിൻ്റെ ഫാത്വിഹ..
.
https://chodikkooparayam.com/Welcome/article/19
മസ്ബൂഖിൻ്റെ ഫാത്വിഹ
ولو تأخر مسبوق لم يشتغل بسنة لاتمام الفاتحة فلم يدرك الامام إلا وهو معتدل لغت ركعته
മസ്ബൂഖ് (ഇമാമിൻറെ നിർത്തത്തിൽ ഇമാമിൻറെ കൂടെ പൂർണ്ണമായും ഫാത്വിഹ ഓതാൻ സമയം കിട്ടാത്തവൻ )ആയ ആൾ കൈകെട്ടിയ ഉടനെ വജ്ജഹതു, അഊദു പോലോത്ത സുന്നത്തുകൾ ഒന്നും എടുക്കാതെ നേരെ ഫാത്തിഹ ആരംഭിക്കുകയാണ് വേണ്ടത്. എന്നിട്ട് ഇമാം റുകൂഇലേക്ക് പോകുമ്പോൾ തൻറെ ഫാത്തിഹ പാരായണം എവിടെയാണോ എത്തിയത് അവിടെ നിർത്തി ഇമാമിൻറെ കൂടെ റുകൂഇലേക്ക് പോകണം. ഇങ്ങനെ വൈകി തുടരുകയും സുന്നത്തുകൾക്കൊന്നും സമയം ചെലവഴിക്കാതെ ഫാത്തിഹ ആരംഭിക്കുകയും ചെയ്ത മസ്ബൂഖ്
ഫാത്തിഹ പൂർത്തിയാക്കാൻ വേണ്ടി നിൽക്കുകയും ഇമാമിനെ റുകൂഇൽ എത്തിക്കാതിരിക്കുകയും ചെയ്താൽ അവൻറെ ആ റക്അത് നഷ്ടപ്പെടുന്നതാണ്. ഇമാം സലാം വീട്ടിയ ശേഷം ഒരു റക്അത് കൂടി കൊണ്ട് വരേണ്ടതാണ്.