അലക്കുന്ന സമയത്ത് നജസില്ലാത്ത വസ്ത്രങ്ങളെ....

....  

അലക്കുന്ന സമയത്ത് നജസില്ലാത്ത വസ്ത്രങ്ങളെ നജസുള്ള വസ്ത്രങ്ങളോടൊപ്പം ഇടകലർത്തി വെള്ളത്തിൽ ഇടരുത്. രണ്ട് ഖുല്ലത്തിൽ കുറവുള്ള വെള്ളം നജസ് ചേരലോടെ തന്നെ അശുദ്ധമാകുമെന്നറിയുമല്ലോ? അങ്ങനെ ശുദ്ധിയുള്ള വസ്ത്രങ്ങൾ കൂടി അശുദ്ധമായി തീരും. വാഷിംഗ് മെഷീനിൽ ഇട്ട് വസ്ത്രം അലക്കുന്നവർ ഈ മസ്അല പ്രത്രേകം ശ്രദ്ധിക്കേണ്ടതാണ്.വാഷിംഗ് മെഷീനിൽ ഇടുന്നതിന് മുമ്പ് വസ്ത്രത്തിന്റെ മേൽ വെള്ളം ഒഴിച്ച് നജസ് നീക്കലാണ് നല്ലത്. നജസുള്ള അലക്കിയ വസ്ത്രങ്ങൾ ഓമ്പിയെടുക്കുമ്പോൾ ബക്കറ്റിൽ മുക്കി ഓമ്പിയെടുക്കുന്നത് ശരിയല്ല. ഇങ്ങനെ ചെയ്താൽ നജസ് നീങ്ങില്ല. മറിച്ച് വസ്ത്രത്തിലേക്ക് വെള്ളം ഒഴിച്ച് വൃത്തിയാക്കുകയാണ് വേണ്ടത്.