പല്ലില്ലാത്തവനും മിസ്‌വാക്ക് സുന്നത്ത്???

...  

പല്ലില്ലാത്തവനും മിസ്‌വാക്ക് സുന്നത്ത്???

നിസ്കാരത്തിലും വുളൂഇലും പല്ലുതേക്കൽ പ്രത്യേകം സുന്നത്താണ്. വുളൂഇൽ മുൻകൈ കഴുകിയതിനുശേഷമാണ് പല്ലുതേക്കേണ്ടത്.പല്ലില്ലാത്തവനും മിസ്‌വാക്ക് സുന്നത്ത് തന്നെ. മിസ്‌വാക്ക് ചെയ്തുള്ള രണ്ടു റകഅത്ത് മിസ്‌വാക്ക് ചെയ്യാതെയുള്ള 70 റക്അത്ത് നിസ്കാരത്തേക്കാൾ പുണ്യമുള്ളതാണ് എന്ന് ഹദീസ് ഉണ്ട്. പല്ലുകളുടെ ഉൾഭാഗവും പുറംഭാഗവും വീതിയിലും നാവിൽ നീളത്തിലുമാണ് മിസ്‌വാക്ക് ചെയ്യേണ്ടത്. മിസ്‌വാക്ക് ചെയ്യലിന് പ്രതിഫലം കിട്ടണമെങ്കിൽ പ്രത്യേകം സുന്നത്തിനെ കരുതിയിരിക്കണം.