നിസ്കാരത്തിൽ സുജൂദിൻറെ സ്ഥാനത്തേക്ക് നോക്കൽ സുന്നത്താണ്. ഭക്തി കൂടാൻ സഹായിക്കും എന്നതാണ് കാരണം. അന്ധനാണെങ്കിലും ഉള്ളത് ഇരുട്ടിലാണെങ്കിലും കഅബയുടെ അടുത്താണെങ്കിലും മയ്യിത്ത് നിസ്കാരമാണെങ്കിൽ പോലും നോക്കേണ്ടത് സുജൂദിൻറെ സ്ഥാനത്തേക്ക് തന്നെ. എന്നാൽ അത്തഹിയ്യാത്തിൽ ചുണ്ടുവിരൽ ഉയർത്തിയാൽ പിന്നെ ഈ വിരലിലേക്കാണ് നോക്കേണ്ടത്. (ഫത്ഹുൽ മുഈൽ - 77.)