നിസ്കരിക്കുന്നവന്റെ മുമ്പിൽ മറയുണ്ടായിരിക്കൽ..

..  

وندب) لمصل (توجه لنحو جدار) أو عمود من كل شاخص طول ارتفاعه ثلثا ذراع فأكثر. وما بينه وبين عقب المصلي ثلاثة أذرع فأقل، ثم إن عجز عنه (ف) - لنحو (عصا مغروزة) كمتاع، (ف) - إن لم يجده ندب (بسط مصلى) كسجادة، ثم إن عجز عنه خط أمامه خطا في ثلاثة أذرع عرضا أو طولا، وهو أولى، لخبر أبي داود: إذا صلى أحدكم فليجعل أمام وجهه شيئا، فإن لم يجد فلينصب عصا، فإن لم يكن معه عصا فليخط خطا، ثم لا يضره ما مر أمامه. وقيس بالخط المصلى، وقدم على الخط لانه أظهر في المراد. والترتيب المذكور هو المعتمد، خلافا لما يوهمه كلام ابن المقري. فمتى عدل عن رتبة إلى ما دونها مع القدرة عليها كانت كالعدم (فتح المعين:79) നിസ്കരിക്കുന്നവന്റെ മുമ്പിൽ മറയുണ്ടായിരിക്കൽ സുന്നത്താണ്. ഒരു മുഴത്തിൻറെ മൂന്നിൽ രണ്ടോ അല്ലെങ്കിൽ അതിൽ കൂടുതലോ ഉയരമുള്ള ചുമര്, തൂണ് പോലോത്ത മറയാണ് വേണ്ടത്. മറയുടെയും അവൻറെ കാൽ മടമ്പിൻറെയും ഇടയിൽ മൂന്നു മുഴമോ അതിൽ കുറഞ്ഞതോ ആയ അകലമേ ഉണ്ടാകാവൂ.നാട്ടിയ വടി പോലോത്തത് ഇല്ലെങ്കിൽ മുസ്വല്ല വിരിക്കാം. അതുമില്ലെങ്കിൽ മൂന്നു മുഴം നീളത്തിലോ വീതിയിലോ ആയി ഒരു വര വരക്കാം.

പ്രത്യേകം ശ്രദ്ധിക്കുക: ചുമര്, തൂണ് പോലോത്ത മറ ഇല്ലെങ്കിൽ മാത്രമേ നാട്ടിയ വടി പോലോത്തത് മറയായി പരിഗണിക്കുകയുള്ളൂ. ഇന്ന് പല പള്ളികളിലും ചുമര് പോലോത്ത മറ ഉണ്ടായിരിക്കെ തന്നെ അവ ഒഴിവാക്കി കസേരയോ മറ്റു വസ്തുക്കളോ മുന്നിൽ മറയാക്കി വെച്ച് നിസ്കരിക്കുന്നത് കാണാറുണ്ട്.മറയുടെ സുന്നത്തിന് പ്രതിഫലം കിട്ടാൻ ഇത് മതിയാവില്ല.