ഇമാമിൻറെ ഒന്നിച്ച് പറയണം.
...
https://chodikkooparayam.com/Welcome/article/27
ഉറക്കെ ഓതുന്ന നിസ്കാരങ്ങളിൽ ഇമാമിൻറെ പാരായണം കേൾക്കുന്ന മഅമൂം ആമീൻ പറയുമ്പോൾ ഇമാമിൻറെ ഒന്നിച്ച് പറയണം. ഇമാം ആമീൻ പറയുമ്പോൾ മലക്കുകളും ആമീൻ ഒരുമിച്ച് പറയും. തീർച്ച, ആരുടെയെങ്കിലും ആമീൻ മലക്കുകളുടെ ആമീനിനോട് ചേർന്നു വന്നാൽ അവരുടെ കഴിഞ്ഞ കാല ദോഷങ്ങൾ പൊറുക്കപ്പെടുമെന്ന് ഹദീസിലുണ്ട്.
ഇമാമിൻറെ കൂടെ നിർവഹിക്കൽ സുന്നത്തുള്ള ആമീൻ പറയലല്ലാത്ത മറ്റൊരു കാര്യവും നിസ്കാരത്തിലില്ല.
(و) سن لمأموم في الجهرية تأمين (مع) تأمين (إمامه إن سمع) قراءته، لخبر الشيخين: إذا أمن الامام - أي أراد التأمين - فأمنوا.
فإنه من وافق تأمينه تأمين الملائكة غفر له ما تقدم من ذنبه.
وليس لنا ما يسن فيه تحري مقارنة الامام إلا هذا.
(فتح المعين،60)