തസ്ബീഹ് നിസ്കാരത്തിൽ...
.
https://chodikkooparayam.com/Welcome/article/30
തസ്ബീഹ് നിസ്കാരത്തിൽ രണ്ടാം സുജൂദ് കഴിഞ്ഞ് ഇസ്തിറാഹത്തിൻറെ ഇരുത്തത്തിലേക്ക് ഉയരുമ്പോൾ തക്ബീർ പറഞ്ഞാൽ മതി. ഇസ്തിറാഹത്തിൻറെ ഇരുത്തം കഴിഞ്ഞ് നിർത്തത്തിലേക്ക് ഉയരുമ്പോൾ പറയേണ്ടതില്ല.
(قوله: ويكبر عند ابتدائها) أي جلسة الاستراحة.
والمراد أنه ينهي التكبير الذكر شرع فيه عند رفع رأسه من السجدة الثانية بابتداء جلسة الاستراحة لأنه يريد أن يسبح فيها.
(وقوله: دون القيام منها) أي ولا يكبر عند القيام منها.
والمراد أنه لا يشرع في التكبير عند القيام من جلسة الاستراحة، لأن التكبير إنما يشرع عند رفع رأسه من السجدة بل يقوم ساكتا.
(إعانة الطالبين مع فتح المعين)
തസ്ബീഹ് നിസ്കരിക്കുന്നത് പകലാണെങ്കിൽ 4 റക്അതും ഒരുമിച്ച് നിസ്കരിക്കലും രാത്രിയാണെങ്കിൽ രണ്ടു റക്അത് വീതം വെവ്വേറെ നിസ്കരിക്കലുമാണ് സുന്നത്ത്.