മഅമൂം റുകൂഇലേക്ക് പോകാൻ ആരംഭിക്കേണ്ടത്...
....
https://chodikkooparayam.com/Welcome/article/31
മഅമൂം റുകൂഇലേക്ക് പോകാൻ ആരംഭിക്കേണ്ടത് ഇമാം റുകൂഇലേക്ക് എത്തിയതിനുശേഷമാണ്. അതുപോലെ
ഇമാം സുജൂദിലേക്ക് എത്തി നെറ്റി വെച്ചതിനുശേഷമാണ് മഅമൂം സുജൂദിലേക്കുള്ള കുനിയൽ ആരംഭിക്കേണ്ടത്. അഥവാ ഇമാം എവിടേക്കേണോ നീങ്ങുന്നത് അവിടേക്ക് എത്തിയതിനു ശേഷം അല്ലാതെ മഅമൂം പോക്ക് തുടങ്ങേണ്ടതില്ല എന്നർത്ഥം. ഇതാണ് പൂർണ്ണരൂപം. എന്നാൽ തന്റെ പ്രവൃത്തിയുടെ തുടക്കം ഇമാം തുടങ്ങുന്നതിനേക്കാൾ പിന്തിച്ചാലും മതി. സുന്നത്ത് കിട്ടും. ഇമാമിനേക്കാൾ മുമ്പ് തുടങ്ങൽ കറാഹത്താണ്. ജമാഅതിന്റെ പ്രതിഫലം നഷ്ടപ്പെടുത്തിക്കളയും.
فالسنة للمأموم أن يتأخر ابتداء فعله عن ابتداء فعل الامام، ويتقدم على فراغه منه، والاكمل من هذا أن يتأخر ابتداء فعل المأموم عن جميع حركة الامام، ولا يشرع حتى يصل الامام لحقيقة المنتقل إليه، فلا يهوي للركوع والسجود حتى يستوي الامام راكعا، أو تصل جبهته إلى المسجد.
(فتح المعين)