തസ്ബീഹ് നിസ്കാരം

...  

തസ്ബീഹ് നിസ്കാരം

ടോട്ടൽ 300 തസ്ബീഹ്‌
4 റക്അത്. ഒരു റക്അതിൽ - 75 തസ്ബീഹ് വീതം.
ചൊല്ലേണ്ട തസ്ബീഹ്.
سُبْحَانَ اللهِ وَالحَمْدُ ِلِله وَلَا إِلَهَ إِلا الله و اَللهُ أَكْبر.
ചൊല്ലുന്ന രീതി
ഫാതിഹക്കും സൂറത്തിനും ശേഷം. - 15
റുകൂഇൽ - 10
ഇഅ്തിദാലിൽ - 10
1-ാമത്തെ സുജൂദിൽ - 10
ഇടയിലെ ഇരുത്തത്തിൽ - 10
2-ാമത്തെ സുജൂദിൽ - 10
ഇസ്തിറാഹത്തിന്റെ ഇരുത്തത്തിൽ - 10

റുകൂഇലും ഇഅ്തിദാലിലും സുജൂദിലും ഇടയിലെ ഇരുത്തത്തിലും സാധാരണ ചൊല്ലുന്ന ദിക്റിന് ശേഷം തസ്ബീഹ് ചൊല്ലുക. 2 -ാമത്തെ സുജൂദ് പൂർത്തിയാക്കി നിർത്തത്തിലേക്ക് വരുമ്പോഴുള്ള ചെറിയ ഇരുത്തമാണ് ഇസ്തിറാഹത്തിന്റെ ഇരുത്തം. രണ്ടാം സുജൂദിൽ നിന്ന് اَللهُ اَكبَر എന്ന് ചൊല്ലി ഇരുത്തത്തിലേക്ക് വരികയും തസ്ബിഹ് ചൊല്ലിയതിന് ശേഷം തക്ബീർ ചൊല്ലാതെ നിർത്തത്തിലേക്ക് പോകുന്നതുമാണ് രൂപം.

ഓതേണ്ട സൂറതുകൾ:

ഒന്നാം റക്അത്
أَلۡهَىٰكُمُ ٱلتَّكَاثُرُ)

രണ്ടാം റക്അത്
والعصر )

മൂന്നാം റക്അത്
قُلۡ یَـٰۤأَیُّهَا ٱلۡكَـٰفِرُون

നാലാം റക്അത്
قُلۡ هُوَ ٱللَّهُ أَحَدٌ