വൈലത്തൂർ ബാവ ഉസ്താദിന് അബദ്ധം സംഭവിച്ചുവോ.......?

കുഞ്ഞിമുഹമ്മദ് അഹ്സനി പച്ചീരി  

മൻഖൂസ് മൗലിദിലുള്ള أيا صنم العيد الذي صف حوله ..... ...فما أنت في الأوثان بالسيد الرب എന്ന നാലുവരി ബൈതിനെ കുറിച്ചു ബഹു , വൈലത്തൂർ ബാവ മുസ്ലിയാർ തൻ്റെ احتذاء النصوص على قراءة المنقوص എന്ന മൻഖൂസ് മൗലിദിൻ്റെ വ്യാഖ്യാനത്തിൽ (പേജ്: 55 ) ان هذه الابيات ليست من ابيات المولد الشريف (ഈ ബൈത്തുകൾ മൗലിദിൽ പെട്ടതല്ല ) എന്നു പറയുന്നു. അദ്ദേഹം ആ പറഞ്ഞത് ശരിയാണോ....?

ഉത്തരം:ശരിയല്ല. അതു അദ്ദേഹത്തിൽ നിന്നു സംഭവിച്ച മഹാ അബദ്ധമാണ്. കാരണം , പ്രസ്തുത നാലു വരികൾ മൻഖൂസ് മൗലിദിൻ്റെ രചയിതാവ് മൗലിദിൽ ചേർക്കലോടു കൂടി അതു മൗലിദിൻ്റെ ഭാഗമായി മാറി . മുശ് രിഖുകൾ ബിംബങ്ങളെ സംബോധനം ചെയ്തത് ഖുർആൻ ഉദ്ധരിക്കലോടുകൂടി അതു വിശുദ്ധ ഖുർആനിൻ്റെ ഭാഗമായി മാറിയല്ലോ. അതു ഖുർആനിൽ പെട്ടതല്ലന്നു പറയാവതല്ലല്ലോ. മൗലിദിലെ പ്രസ്തുത നാലു വരികൾ മൗലിദിൽ പെട്ടതല്ലന്ന വാദം അപകടം നിറഞ്ഞതാണ്. മൻഖൂസ് മൗലിദിൽ കാണുന്ന വരികൾ മൻഖൂസ് മൗലിദിൽപ്പെടാതെ പിന്നെ ഏതിലാണ് പെടുക? (അല്ലാഹു അദ്ദേഹത്തിനു മഗ്ഫിറത്ത് നൽകട്ടെ, ആമീൻ ) എം.എ.ജലീൽ സഖാഫി പുല്ലാര
ബാവ ഉസ്താദിന്റെ ശിഷ്യനെന്ന നിലക്ക് ഈ മറുപടിയെ എങ്ങനെ കാണുന്നു...?

ബാവ ഉസ്താദിന് ഇവിടെ മഹാ അബദ്ധം സംഭവിച്ചു എന്ന് പറഞ്ഞവർക്ക് ഉസ്താദിന്റെ ഇബാറത്ത് മനസ്സിലാക്കുന്നതിൽ മഹാ അബദ്ധം സംഭവിച്ചിട്ടുണ്ടെന്നേ പറയാനുള്ളൂ. കാരണം, ഉസ്താദ് അത് منقوص മൗലിദിൽ പെട്ടതല്ല എന്ന് പറഞ്ഞിട്ടില്ല, അവിടെയുള്ള ചർച്ച തന്നെ ആ വരികൾക്ക് ജവാബ് കൊണ്ട് വരണോ വേണ്ടെയോ എന്നതാണ്. അത് മങ്കൂസ് മൗലിദിൽ പെട്ടതു കൊണ്ടാണല്ലോ ആ ചർച്ച തന്നെ വന്നത്. ആ ബൈത്ത് മൻഖൂസ് മൗലിദിൽ പെട്ടതല്ല എന്ന ആശയമാണ് ബാവ ഉസ്താദ് ഉദ്ദേശിച്ചിരുന്നതെങ്കിൽ ഉസ്താദിന് لأن هذه الأبيات وجوابها ليست من المولد المنقوص എന്നു പറയാമായിരിന്നല്ലൊ...!ഇത്രയും എഴുതിയ ബാവ ഉസ്താദിന് അത് മാത്രം എഴുതാൻ പദം കിട്ടിയില്ല എന്നു പറയുന്നതിൽ അർത്ഥമില്ലല്ലോ... അപ്പോൾ, ബാവ ഉസ്താദ് തന്റെ പ്രസ്തുത ഗ്രന്ഥത്തിൽ പറഞ്ഞ لأن هذه الابيات ليست من ابيات المولد الشريف എന്നത് കൊണ്ട് ഉദ്ദേശിച്ചത്, ആ ബൈത്തുകൾ സാധാരണ മൗലിദിന്റെ രചയിതാക്കൾ ഹിക്കായത്തുകളൊക്കെ കഴിഞ്ഞതിന് ശേഷം അവരുടെ ഭാഗത്തുനിന്ന് ജവാബ് ചൊല്ലണമെന്ന ഉദ്ദേശത്തോടെ കൊണ്ടുവരുന്ന മദ്ഹു ഗാനങ്ങളിൽ പെട്ടതല്ല എന്നതാണ്. അത് മൗലിദ് രചയിതാക്കളുടെ പതിവുമാണ്. അതിന് ഉപോദ്ബലകമായ قرينة ആണ് മഹാനവറുകൾ ആ ബൈത്തുകളെ إن كنت أنت حظيت يوما..... ബൈത്തിനോട് തുലനം ചെയ്തത്. ان كنت أنت حظيت എന്ന ബൈത്തിനെ പറ്റി അത് മൗലിദിൽ പെട്ടതല്ലെന്ന് ഉസ്താദ് പറയുന്നില്ലതാനും. ആ ബൈത്തിന് നാം ജവാബ് ചൊല്ലാറില്ലല്ലോ. ബൈത്ത് വരുന്നിടത്തെല്ലാം ജവാബ് ചൊല്ലുകയാണെങ്കിൽ ان كنت യുടെ ഭാഗത്തും ജവാബ് ചൊല്ലേണ്ടതല്ലേ.. അതുകൊണ്ട് ആ വരികൾ ബൈത്തുകളാണെങ്കിലും حكاية ആയി കൊണ്ടു വന്നതാണ്. حكاية കൾ വായിക്കുമ്പോൾ ആരും مولاي صل وسلم، صلاة وتسليم പോലോത്ത ജവാബുകൾ ചൊല്ലാറില്ലല്ലൊ. ആ ബൈത്തുകൾ ഹിക്കായത്തിൽ പെട്ടതാണെന്നതിന്റ വ്യക്തമായ രേഖയാണ് وأنشد وقلبه يصلي بالنار എന്നത്. ഈ വിഷയത്തിൽ ഉസ്താദിന്റെ മൊത്തം ഇബാറത്ത് ഇങ്ങനെയാണ്. (صلاة وتسليم وأزكي) أي أنمي (تحية علي المصطفي المختار خير البرية) أي الخلق فعيلة من برأبمعني خلق وهذالجواب موجود في جميع النسخ التي رأيناه والقياس تركه لأن هذه الأبيات ليست من أبيات المولد الشريف بل هو بيت لعثمان بن الحويرث فقياسه عدم الإجابة كما في إن كنت أنت حظيت الخ (احتذاء النصوص علي قراءة المنقوص. 50) ഇവിടെ നടക്കുന്ന ചർച്ചയുടെ മർമ്മം തന്നെ ജവാബ് കൊണ്ടുവരുന്നതിനെ കുറിച്ചാണ് അതുകൊണ്ടാണ് وهذا الجواب موجود في جميع النسخ التي رايناها والقياس تركه. എന്ന് പറഞ്ഞത്. കാരണം അത് മുസന്നിഫിന്റെ വരികൾ അല്ല. عثمان بن الحويرث പറഞ്ഞതിനെ ഹികായത്ത് ചെയ്തതാണെന്ന് ഒരല്പം ബുദ്ധിയുള്ളവർക്ക് പോലും ആ ഇബാറത്തിൽ നിന്ന് മനസ്സിലാക്കാം... ഇതിനൊക്കെ പുറമേ അദ്ദേഹം ബാവ ഉസ്താദിന്റെ അബദ്ധം വിവരിക്കാൻ കൊണ്ടു വന്ന "മുശ്രികീങ്ങൾ ബിംബങ്ങളെ സംബോധനം ചെയ്തത് ഖുർആൻ ഉദ്ധരിക്കലോടുകൂടി അത് ഖുർആനിന്റെ ഭാഗമായി മാറിയല്ലൊ.. അത് ഖുർആനിൽ പെട്ടതല്ലെന്ന് പറയാവതല്ലല്ലൊ" എന്നതിനെ അദ്ദേഹം വേണ്ട രൂപത്തിൽ മനസ്സിലാക്കിയിരുന്നങ്കിൽ ഈ അബദ്ധവൽക്കരിക്കൽ വരില്ലായിരുന്നു. ഉദാ: ഫിർഔൻ أناربكم الأعلي (ഞാൻ ഏറ്റവും വലിയ റബ്ബാണ്) എന്ന് പറഞ്ഞത് അല്ലാഹു ഖുർആനിൽ കൊണ്ട് വരലോട് കൂടി ആത്യന്തികമായി അല്ലാഹു പറഞ്ഞതല്ലങ്കിലും അത് ഖുർആനായി. അപ്പോൾ അതിനെ പറ്റി അല്ലാഹു പറഞ്ഞതല്ല, ഖുർആനാണ് (ഹിക്കായത്തൻ നിലക്ക്) എന്ന് പറയാമല്ലൊ.. എന്നത് പോലെ മൻഖൂസിന്റെ രചയിതാവിന്റേതല്ല എങ്കിലും ഹിക്കായതെന്ന നിലക്ക് മൻഖൂസിൽ പെട്ടതാണ് എന്ന് പറയാമല്ലൊ.. ശരിയായ മനസ്സോടെ പ്രസ്തുത ശർഹിനെ സമീപിച്ചിരുന്നെങ്കിൽ അദ്ദേഹത്തിനും അത് മനസ്സിലാകുമായിരുന്നു. അതിന് وحيث امكن تنزيل كلام المصنفين على تصوير صحيح لا يعدل الى تغليطهم (تحفة/نهاية/مغنى ) (മസ്വന്നിഫീങ്ങളുടെ കലാമിനെ ശരിയായ രൂപത്തിൽ അവതരിപ്പിക്കാൻ സാധിക്കുന്നടത്ത് അവർക്ക് അബദ്ധം സംഭവിച്ചു എന്നു പറയരുത്) وحيث أمكن حمل العبارة على معنى صحيح ولو مع البعد كان أولى من حمله على كونه باطلا خصوصا من عظمت مرتبته في العلم(مغني) (വിദൂരമായ രൂപത്തിലെങ്കിലും ഒരു വാചകത്തെ ശരിയായ ആശയത്തിന്റെ മേൽ ചുമത്താൻ പറ്റുന്നിടത്ത് അങ്ങനെ ചുമത്തുകയാണ് അതിനെ അബദ്ധവത്കരിക്കുന്നതി നെക്കാൾ നല്ലത്. പ്രത്യേകിച്ച് ഇൽമ് കൊണ്ട് ഔന്നത്യം ഉള്ള ആളുകളെ) ഇതുപോലോത്ത മഹാന്മാരുടെ വചനങ്ങൾ ഉൾകൊള്ളാനുള്ള മനസ്സ് വേണം. സാധരണക്കാരുടെ പ്രയോഗങ്ങൾ വരെ നല്ല രൂപത്തിൽ മനസ്സിലാക്കണമെന്ന് ഈ ഉദ്ധരണികൾ നമ്മെ ഉണർത്തുന്നു. എന്നിട്ട് ഉസ്താദിന്റെ ഇബാറത്തിൽ നിന്നു ظاهر ആകുന്ന ആശയത്തെ വളച്ചൊടിച്ച് അബദ്ധവത്കരിച്ചത് വലിയവരെ ചൊറിഞ്ഞ് വലിയവരാകാമെന്ന മിഥ്യാധാരണയിലാണന്നേ അതിനെ പറ്റി പറയാനുള്ളൂ.. ഇത്തരക്കാരോട് പറയാനുള്ളത് മാഹാനായ قطبي ഇമാമിനെ ചൊറിയാൻ വന്നവരെ പറ്റി مير قطبي യിൽ പരാമർശിച്ച ഒരു പരാമർശമാണ്. "فمن شنع عليه في أمثال هذه المواضع فذلك من فرط جهله بعلو حاله أو طمعه من الجهلة إعتقاد رفعة شأنه بتزييف مقاله" അദ്ദേഹത്തിന്റെയും നമ്മുടെയും മനസ്സ് അള്ളാഹു നന്നാക്കട്ടെ.... ആമീൻ وآخر دعوانا أن الحمد لله رب العالمين