ശ്രദ്ധേയമായ മസ്അലകൾ

സുലൈമാൻ ശാമിൽ ഇർഫാനി (മുദരിസ് , അഹ്ദലിയ്യ ദർസ് ശാന്തിപള്ളം)  

മത്വ്‌റൂഖായ പള്ളികളിലെ ജമാഅത്
മത്വ്‌റൂഖായ പള്ളികളിൽ ഔദ്യോഗിക ജമാഅത്തിന് മുമ്പോ ശേഷമോ അതിന്റെ കൂടെത്തന്നെയോ മറ്റൊരു ജമാഅത്ത് നടത്തുന്നത് കറാഹത്തില്ല. (മഹല്ലി, ഖൽയൂബി, ശർവാനി, ഫതാവാ റംലി റഹിമഹുമുല്ലാഹ് ) NB : ഒരു നിസ്കാര ശേഷം ഒറ്റക്കായിട്ടാണെങ്കിലും വീണ്ടും നിസ്കാരം നടക്കുന്ന പള്ളിയാണ് മത്വ്‌റൂഖായ പള്ളി. ആദ്യസമയത്ത് മാത്രം ഒരു ജമാഅത്ത് നടത്തപ്പെടുകയും അടുത്ത വഖ്ത് വരെ പൂട്ടിയിടപ്പെടുകയും ചെയ്യുന്ന പള്ളിയാണ് മത്വ്‌റൂഖ് അല്ലാത്ത പള്ളി. അത്തരം പള്ളികളിലും ഇമാമിന്റെ അനുവാദം ഉണ്ടെങ്കിൽ വേറെ ജമാഅത്ത് നടത്താം. اﻟﻤﺴﺠﺪ اﻟﻤﻄﺮﻭﻕ ﻻ ﺗﻜﺮﻩ ﻓﻴﻪ ﺟﻤﺎﻋﺔ ﺑﻌﺪ ﺟﻤﺎﻋﺔ.( المحلي) (ﻭﺃﻥ اﻟﻤﺴﺠﺪ اﻟﻤﻄﺮﻭﻕ) ﻭﻫﻮ ﻣﺎ ﺗﻜﺮﺭ ﻓﻴﻪ اﻟﺼﻼﺓ ﻭﻟﻮ ﻓﺮاﺩﻯ، ﻭﻻ ﺗﻜﺮﻩ اﻟﺼﻼﺓ ﻓﻴﻪ ﺟﻤﺎﻋﺔ ﻗﺒﻞ اﻟﺮاﺗﺐ ﻭﻻ ﺑﻌﺪﻩ ﻭﻻ ﻣﻌﻪ، ﻭﺗﻜﺮﻩ ﻓﻲ ﻏﻴﺮ اﻟﻤﻄﺮﻭﻕ ﺇﻻ ﺑﺈﺫﻥ اﻟﺮاﺗﺐ، ﻭﻫﻮ ﻣﺎ ﻻ ﻳﺼﻠﻰ ﻓﻴﻪ ﺇﻻ ﺻﻼﺓ ﻭاﺣﺪﺓ ﺃﻭﻝ اﻟﻮﻗﺖ، ﻭﻳﻘﻔﻞ ﺇﻟﻰ ﺻﻼﺓ ﺃﺧﺮﻯ،( القليوبي)
ഫാത്വിഹ ഓതാനറിയുന്നവൻ (ഖാരിഅ് )അല്ലാത്തവനോട് (ഉമ്മിയ്യിനോട് )തുടരൽ സാധുവല്ല,അനുവദനീയമല്ല
ഫാത്വിഹ പൂർണ്ണമായും തെറ്റ് കൂടാതെ ഓതാനറിയുന്നവനാണ് ഖാരിഅ് . ▪️ഫാത്വിഹ തീരെ ഓതാനറിത്തവൻ/ ഫാത്വിഹയിലെ ഏതെങ്കിലും ഒരക്ഷരം തീരെ ഉച്ചരിക്കാത്തവൻ/ അക്ഷരങ്ങൾ കൃത്യമായ മഖ്റജിൽ നിന്ന് ഉച്ചരിക്കാത്തവൻ / ഫാത്വിഹ യിലെ ശദ്ദുള്ള അക്ഷരങ്ങൾ ശദ്ദോടെ ഉച്ചരിക്കാത്തവൻ ഇവരെല്ലാമാണ് ഉമ്മിയ്യ് (ഓതാനറിയാത്തവൻ) ▪️ തെറ്റ് വരുത്തുന്നത് അറിവില്ലാത്തത് കൊണ്ടാണെങ്കിലും / കഴിയാത്തത് കൊണ്ടാണെങ്കിലും അവൻ ഉമ്മിയ്യ് തന്നെ. ▪️ഫാത്വിഹ ശരിയായി ഓതാനറിയുന്നവർ ഉമ്മിയ്യിനോട് തുടരൽ പാടില്ല. അത് സാധുവാകുകയില്ല. ▪️ഉമ്മിയ്യാകാൻ സാധ്യത കണക്കാക്കപ്പെടുന്ന ഒരാളെ തുടരുന്നതിന് പ്രശ്നമില്ല. പക്ഷെ, അയാൾ പാരായണത്തിൽ തെറ്റ് വരുത്തുകയോ, ഉറക്കെ ഓതേണ്ട നിസ്കാരത്തിൽ പതുക്കെ ഓതുകയോ ചെയ്താൽ "അയാളെ വേർപിരിയുന്നു എന്ന് കരുതിക്കൊണ്ട് " തുടർച്ച അവസാനിപ്പിച്ച് ഒറ്റക്ക് നിസ്കാരം പൂർത്തീകരിക്കേണ്ടതാണ്. ▪️ ഉമ്മിയ്യായവൻ പഠിക്കാൻ അവസരമുണ്ടായിട്ടും പഠിക്കാത്തവനാണെങ്കിൽ അവന്റെ നിസ്കാരവും സ്വഹീഹല്ല.അല്ലെങ്കിൽ അവന്റെ നിസ്കാരം സ്വഹീഹാകും. പക്ഷെ അപ്പോഴും ഖാരിഇന്ന് അവനോട് തുടരാൻ പാടില്ല. ﻭﻻ ﻗﺪﻭﺓ ﻗﺎﺭﺉ ﺑﺄﻣﻲ ﻭﻫﻮ ﻣﻦ ﻳﺨﻞ ﺑﺎﻟﻔﺎﺗﺤﺔ ﺃﻭ ﺑﻌﻀﻬﺎ ﻭﻟﻮ ﺑﺤﺮﻑ ﻣﻨﻬﺎ ﺑﺄﻥ ﻳﻌﺠﺰ ﻋﻨﻪ ﺑﺎﻟﻜﻠﻴﺔ ﺃﻭ ﻋﻦ ﺇﺧﺮاﺟﻪ ﻋﻦ ﻣﺨﺮﺟﻪ ﺃﻭ ﻋﻦ ﺃﺻﻞ ﺗﺸﺪﻳﺪﺓ ﻭﺇﻥ ﻟﻢ ﻳﻤﻜﻨﻪ اﻟﺘﻌﻠﻢ ﻭﻻ ﻋﻠﻢ ﺑﺤﺎﻟﻪ ﻷﻧﻪ ﻻ ﻳﺼﻠﺢ ﻟﺘﺤﻤﻞ اﻟﻘﺮاءﺓ ﻋﻨﻪ ﻟﻮ ﺃﺩﺭﻛﻪ ﺭاﻛﻌﺎ. ﻭﻳﺼﺢ اﻻﻗﺘﺪاء ﺑﻤﻦ ﻳﺠﻮﺯ ﻛﻮﻧﻪ ﺃﻣﻴﺎ ﺇﻻ ﺇﺫا ﻟﻢ ﻳﺠﻬﺮ ﻓﻲ ﺟﻬﺮﻳﺔ ﻓﻴﻠﺰﻣﻪ ﻣﻔﺎﺭﻗﺘﻪ ﻓﺈﻥ اﺳﺘﻤﺮ ﺟﺎﻫﻼ ﺣﺘﻰ ﺳﻠﻢ ﻟﺰﻣﺘﻪ اﻹﻋﺎﺩﺓ ﻣﺎ ﻟﻢ ﻳﺘﺒﻴﻦ ﺃﻧﻪ ﻗﺎﺭﺉ. فتح المعين
മാസപ്പിറവി നിരീക്ഷണം
റമളാനിന്റെയും മറ്റെല്ലാ മാസങ്ങളുടെയും മാസപ്പിറവി മനസ്സിലാക്കാൻ വേണ്ടി ചന്ദ്രോദയം നീരീക്ഷിക്കൽ ഫർള് കിഫായ(സാമൂഹ്യ ബാധ്യത) യാണ്.ഒരു നാട്ടിൽ ആരും ചെയ്തില്ലെങ്കിൽ എല്ലാവരും കുറ്റക്കാരാവും. കാരണം, നിരവധി മത നിയമങ്ങൾ മാസപ്പിറവിയെ അടിസ്ഥാനപ്പെടുത്തിയാണ് നിലകൊള്ളുന്നത്. ﻭﺳﺌﻞ ﺷﻴﺦ اﻹﺳﻼﻡ اﻟﺸﻴﺦ ﻣﺤﻤﺪ اﻟﺸﻮﺑﺮﻱ ﺑﻤﺎ ﺻﻮﺭﺗﻪ ﺗﻌﻬﺪ ﺭﺅﻳﺔ ﻫﻼﻝ ﺭﻣﻀﺎﻥ ﺃﻭﻝ ﻟﻴﻠﺔ ﻫﻞ ﺗﺴﻦ، ﺃﻭ ﺗﺠﺐ ﻭﺇﺫا ﻗﻠﺘﻢ ﺑﺎﻟﺴﻨﻴﺔ، ﺃﻭ اﻟﻮﺟﻮﺏ ﻓﻬﻞ ﻳﻜﻮﻥ ﻋﻠﻰ اﻟﻜﻔﺎﻳﺔ ﺃﻭ اﻷﻋﻴﺎﻥ ﻭﻫﻞ ﻣﺜﻠﻪ ﺗﻌﻬﺪ ﻫﻼﻝ ﺷﻮاﻝ ﻷﺟﻞ اﻟﻔﻄﺮ ﺃﻡ ﻻ؟ ﻭﻫﻞ ﻳﻜﻮﻥ ﻫﻼﻝ ﺷﻌﺒﺎﻥ ﻷﺟﻞ اﻻﺣﺘﻴﺎﻁ ﻟﺮﻣﻀﺎﻥ ﻣﺜﻞ ﻫﻼﻝ ﺭﻣﻀﺎﻥ ﺃﻡ ﻻ؟ فأجاب ترائي ﻫﻼﻝ ﺷﻬﺮ ﺭﻣﻀﺎﻥ ﻣﻦ ﻓﺮﻭﺽ اﻟﻜﻔﺎﻳﺔ ﻭﻛﺬا ﺑﻘﻴﺔ اﻷﻫﻠﺔ ﻟﻤﺎ ﻳﺘﺮﺗﺐ ﻋﻠﻴﻬﺎ ﻣﻦ اﻷﺣﻜﺎﻡ اﻟﻜﺜﻴﺮﺓ ﻭاﻟﻠﻪ ﺃﻋﻠﻢ. حاشية البجيرمي على شرح المنهج نقلا عن الإمام الشوبري
മഅ്മൂം ഓതിക്കഴിഞ്ഞാൽ
ഒന്നാം അത്തഹിയ്യാത്ത് ഇമാമിനേക്കാൾ മുമ്പ് ചൊല്ലിക്കഴിഞ്ഞാൽ മഅ്മൂമിന്ന് അവശേഷിക്കുന്ന സമയത്ത് ദുആ കൊണ്ട് വ്യാപൃതമാവൽ സുന്നത്താണ്. മൂന്ന്,നാല് റക്അത്തുകളിൽ ഇമാമിന് മുമ്പ് ഫാത്വിഹ ഓതിക്കഴിഞ്ഞ മഅ്മൂമിന്നും ബാക്കിയുളള സമയത്ത് അപ്രകാരം തന്നെ ദുആ ചെയ്യൽ സുന്നത്താണെങ്കിലും അന്നേരം അതിനെക്കാൾ ഉത്തമം ഖുർആൻ പാരായണം ചെയ്യലാണ്. [ തുഹ്‌ഫ ] ﻳﺴﻦ ﻟﻤﺄﻣﻮﻡ ﻓﺮﻍ ﻣﻦ اﻟﻔﺎﺗﺤﺔ ﻓﻲ اﻟﺜﺎﻟﺜﺔ ﺃﻭ اﻟﺮاﺑﻌﺔ ﺃﻭ ﻣﻦ اﻟﺘﺸﻬﺪ اﻷﻭﻝ ﻗﺒﻞ اﻹﻣﺎﻡ ﺃﻥ ﻳﺸﺘﻐﻞ ﺑﺪﻋﺎء ﻓﻴﻬﻤﺎ ﺃﻭ ﻗﺮاءﺓ ﻓﻲ اﻷﻭﻟﻰ ﻭﻫﻮ ﺃﻭﻟﻰ تحفة المحتاج ٥٨/٢
പാമ്പേഴ്സ് ധരിച്ച കുട്ടി
നിസ്കരിക്കുന്ന വ്യക്തിയെയോ അവന്റെ വസ്ത്രത്തേയോ,ഗുഹ്യ ഭാഗത്ത് നജസ്സുള്ള കുട്ടി വന്ന് പിടിച്ചാൽ, ആ കുട്ടി പാമ്പേഴ്സ് പോലോത്ത സാനിറ്ററി നാപ്കിൻസ് ധരിച്ചിട്ടുണ്ടെങ്കിൽ പോലും അവന്റെ നിസ്കാരം ബാത്വിലാകുന്നതാണ്. നിസ്കരിക്കുന്ന വ്യക്തി ,അത്തരം കുട്ടികളുടെ ദേഹത്തോ , വസ്ത്രത്തിലോ അങ്ങോട്ട് പിടിക്കുന്നതും അപ്രകാരം നിസ്കാരം ബാത്വിലാക്കുന്ന കാര്യം തന്നെ. ﻟﻮ ﺃﻣﺴﻚ اﻟﻤﺼﻠﻲ ﺑﺪﻥ ﻣﺴﺘﺠﻤﺮ ﺃﻭ ﺛﻮﺑﻪ ﺃﻭ ﺃﻣﺴﻚ اﻟﻤﺴﺘﺠﻤﺮ اﻟﻤﺼﻠﻲ ﺃﻭ ﻣﻠﺒﻮﺳﻪ ﺃﻧﻪ ﻳﻀﺮ، ﻭﻫﻮ ﻇﺎﻫﺮ حاشية الشرواني على تحفة المحتاج ١٢٩/٢