നിസ്കാരത്തിൽ നിങ്ങൾ ഫാത്തിഹ ഓതുന്നത് കേവലം മനസ്സ് കൊണ്ടാണോ?

ഹാദി ഹിമമി ചെണ്ടത്തോടി  

നിസ്കാരത്തിൽ നിങ്ങൾ ഫാത്തിഹ ഓതുന്നത് കേവലം മനസ്സ് കൊണ്ടാണോ? നിങ്ങളുടെ ശരീരമെങ്കിലും പാരായണം കേൾക്കാറുണ്ടോ?!.. ഇല്ലെങ്കിൽ നിങ്ങളുടെ നിസ്ക്കാരം ബാത്വിലാണ്.

(ويجب إسماعه) أي التكبير، (نفسه) إن كان صحيح السمع، ولا عارض من نحو لغط. (كسائر ركن قولي) من الفاتحة والتشهد والسلام. ويعتبر إسماع المندوب القولي لحصول السنة.

കേൾവിക്ക് തകരാറോ ശബ്ദകോലാഹലം പോലോത്ത തടസ്സങ്ങളോ ഇല്ലെങ്കിൽ തക്ബീർ, ഫാത്തിഹ, അത്തഹിയാത്ത്, സലാം തുടങ്ങിയ വാചിക (ഖൗലീയ്യായ) ഫർളുകളെ സ്വന്തം ശരീരത്തെ കേൾപ്പിക്കൽ നിർബന്ധമാണ്. വാചികമായ (ഖൗലീയ്യായ) സുന്നത്തുകൾക്ക് (അഊദു, വജ്ജഹ്തു പോലോത്ത) പ്രതിഫലം ലഭിക്കണമെങ്കിൽ അവയെയും സ്വന്തം ശരീരത്തെ കേൾപ്പിച്ചിരിക്കണം.(ഫത്ഹുൽ മുഈൻ)