കുളിക്കുന്നതിനിടയിൽ വെള്ളം അകത്തു കടന്നാൽ നോമ്പ് മുറിയുമോ?
ജനാബത്ത്, ഹൈള്, നിഫാസ് എന്നിവയെ തുടർന്നുള്ള കുളി നിർവഹിക്കുമ്പോൾ (മുങ്ങിക്കുളിക്കുമ്പോഴല്ല) മന:പൂർവ്വമല്ലാതെ വെള്ളം ഉള്ളിൽ കടന്നാൽ നോമ്പ് മുറിയില്ല. ജനാബത് കുളിക്കുന്നതിനിടെ ചെവി കഴുകുമ്പോൾ വെള്ളം അകത്തേക്ക് കടന്നാലും (തല ചരിച്ചു പിടിക്കാനോ ഫജ്‌റിന് മുമ്പെ കുളിക്കാനോ കഴിയുമായിരുന്നെങ്കിലും)നോമ്പ് മുറിയില്ല. . നജസായ വായ നന്നായി കഴുകിയപ്പോൾ ഉള്ളിലേക്ക് വെള്ളം കടന്നുപോയാലും വിധി ഇത് തന്നെ. ഇത് ചെയ്യൽ നിർബന്ധമാണെന്നതാണ് കാരണം. അതേസമയം മുങ്ങിക്കുളിച്ചപ്പോഴാണ് ചെവിയിലുടെയോ മൂക്കിലൂടെയോ ഉള്ളിലേക്ക് വെള്ളം കടന്നതെങ്കിൽ നിർബന്ധ കുളിയാണെങ്കിൽ പോലും നോമ്പ് മുറിയും. നോമ്പുണ്ടായിരിക്കെ മുങ്ങിക്കുളി കുറാഹത്തായതു കൊണ്ടാണിത്. നോമ്പുണ്ടെന്ന് ഓർമയുണ്ടായിരിക്കെ വുളൂഇനിടെ വായ കഴുകുമ്പോൾ അമിതപ്രയോഗം ചെയ്യരുത് എന്ന് അറിഞ്ഞിട്ടും അമിതപ്രയോഗം ചെയ്ത് വെള്ളം ഉള്ളിൽ കടന്നാൽ നോമ്പ് മുറിയും. അമിതപ്ര യോഗമില്ലാതെയാണ് വെള്ളം പ്രവേശിച്ചതെങ്കിൽ മുറിയില്ല. ജനാബത്തിൻ്റേതു പോലുള്ള നിർബന്ധ കുളിയെപ്പറ്റിയാണ് ഇവിടെ പറഞ്ഞത്. സുന്നത്തു കുളിയോ തണുക്കാനുള്ള കുളിയോ ആണെങ്കിൽ മുങ്ങാതെ കുളിച്ചാൽ പോലും വെള്ളം ഉള്ളിൽ പ്രവേ ശിച്ചാൽ നോമ്പ് മുറിയുന്നതാണ്. ولا يفطر بسبق ماء جوف مغتسل عن نحو جنابة كحيض ونفاس إذا كان الاغتسال بلا انغماس في الماء فلو غسل أذنيه في الجنابة فسبق الماء من إحداهما لجوفه: لم يفطر وإن أمكنه إمالة رأسه أو الغسل قبل الفجر. كما إذا سبق الماء إلى الداخل للمبالغة في غسل الفم المتنجس لوجوبها: بخلاف ما إذا اغتسل منغمسا فسبق الماء إلى باطن الأذن أو الأنف فإنه يفطر ولو في الغسل الواجب لكراهة الانغماس: كسبق ماء المضمضة بالمبالغة إلى الجوف مع تذكره للصوم وعلمه بعدم مشروعيتها بخلافه بلا مبالغة. وخرج بقولي عن نحو جنابة: الغسل المسنون وغسل التبرد فيفطر بسبق ماء فيه ولو بلا انغماس. فتح المعين
ഇസ്ലിംനാഅ് കൊണ്ട് നോമ്പ് മുറിയും എന്ന് പറയുന്നതായി കേട്ടു. എന്താണ് ഇസ്ലിംനാഅ് എന്ന് വിശദീകരിക്കുമോ? ഇതിന്റെ വിധിയെന്താണ്?
മനിയ്യ് പുറപ്പെടീക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്നതിനെ ഇസ്തിംനാഅ് എന്നു പറയുന്നു. നോമ്പല്ലാത്ത സമയം ഭാര്യയുടെ കൈകൊണ്ട് മനിയ്യ് പുറപ്പെടുവിക്കൽ ഹലാലും സ്വന്തം കൈകൊണ്ട് ഹറാമുമാണ്. നോമ്പുണ്ടായിരിക്കെയാണ് ചെയ്തതെങ്കിൽ രണ്ട് രൂപത്തിൽ മനീയ്യ് പുറപ്പെടീച്ചാലും നോമ്പ് മുറിയും. ഏത് അവയവങ്ങൾ ഉപയോഗിച്ചാണ് മനീയ്യ് പുറപ്പെടീക്കുന്നതെങ്കിലും ആ പ്രവർത്തനം ഇസ്തിംനാഇൻ്റെ പരിധിയിൽ പെടും. وفي البجيرمي ما نصه: حاصل الإنزال أنه إن كان بالاستمناء أي بطلب خروج المني - سواء كان بيده، أو بيد زوجته، أو بغيرهما - بحائل، أو لا، يفطر مطلقا اعانة الطالبين
ഖളാഅ് ആയ നോമ്പിന്റെ മുദ്ദുകൾ കൊടുക്കാൻ ഉദ്ദേശിക്കുന്നു. ഇത് യതീം ഖാനക്കോ അറബി കോളേജ്കൾക്കോ കൊടുക്കാൻ പറ്റുമോ?
പറ്റില്ല. ഫഖീര്‍, മിസ്കീന്‍ എന്നീ വിഭാഗത്തിൽ പെട്ട വ്യക്തികൾക്ക് തന്നെ പ്രത്യേകം ഏൽപിക്കുകയാണ് വേണ്ടത്. മുദ്ദ് പാചകം ചെയ്യാതെ ഭക്ഷ്യധാന്യമായി തന്നെ നൽകണം. ഒരു മുദ്ദ് മുഴുവനായും ഒരാള്‍ക്ക് തന്നെ നൽകുകയും വേണം. (وَمَصْرِفُ الْفِدْيَةِ الْفُقَرَاءُ وَالْمَسَاكِينُ) دُونَ بَقِيَّةِ الْأَصْنَافِ لِقَوْلِهِ تَعَالَى {طَعَامُ مِسْكِينٍ} [البقرة: 184] وَهُوَ شَامِلٌ لِلْفَقِيرِ أَوْ الْفَقِيرُ أَسْوَأُ حَالًا مِنْهُ فَيَكُونُ أَوْلَى (وَلَهُ صَرْفُ أَمْدَادٍ إلَى شَخْصٍ وَاحِدٍ) بِخِلَافِ مُدٍّ وَاحِدٍ لِشَخْصَيْنِ وَمُدٍّ وَبَعْضِ مُدٍّ آخَرَ لِوَاحِدٍ فَلَا يَجُوزُ؛ لِأَنَّ كُلَّ مُدٍّ فِدْيَةٌ تَامَّةٌ وَقَدْ أَوْجَبَ تَعَالَى صَرْفَ الْفِدْيَةِ لِوَاحِدٍ فَلَا يَنْقُصُ عَنْهَا [ابن حجر الهيتمي، تحفة المحتاج في شرح المنهاج ٤٤٦/٣]
കണ്ണിൽ മരുന്നുറ്റിക്കുക, സുറുമയിടുക, എണ്ണ തേക്കുക, വിക്സ് മണക്കുക തുടങ്ങിയ കാര്യങ്ങൾ കൊണ്ട് നോമ്പ് മുറിയുമോ?
കണ്ണിൽ മരുന്നുറ്റിക്കുന്നതുകൊണ്ടോ സുറുമയിടുന്നത് കൊണ്ടോ നോമ്പ് മുറിയുകയില്ല. കണ്ണിൽ നിന്ന് തൊണ്ടയിലേക്ക് തുറന്ന ദ്വാരമില്ല എന്ന കാരണത്താൽ രുചി തൊണ്ടയിൽ അ നുഭവപ്പെട്ടാൽ പോലും അതുകൊണ്ട് നോമ്പ് മുറിയുന്നതല്ല. എണ്ണ തേക്കുന്നതുകൊണ്ടും നോമ്പ് മുറിയുകയില്ല. രോമക്കുത്തുകൾ എണ്ണ വലിച്ചെടുക്കുന്നത് പ്രശ്നമല്ല. അപ്രകാരം തന്നെ കേവലം വിക്സ് മണത്തു നോക്കൽ കൊണ്ട് നോമ്പ് മുറിയുന്നതല്ല.
ഇഞ്ചക്ഷൻ കൊണ്ട് നോമ്പ് മുറിയുമോ?
ശരീരത്തിന്റെ മാംസപേശികളിലേക്ക് ഇഞ്ചക്ഷൻ, ഇൻസുലിൻ നൽകുന്നതുകൊണ്ട് നോമ്പ് മുറിയുകയില്ല. എന്നാൽ ഞരമ്പിലേക്ക് ഇഞ്ചക്ഷൻ ചെയ്താൽ നോമ്പ് മുറിയുമോ എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്. ഞരമ്പിന്റെ ഉൾഭാഗം നോമ്പ് മുറിയുന്ന കാര്യങ്ങളിൽ ഇമാമുകൾ പറഞ്ഞ 'ജൗഫ്' എന്നതിൽ ഉൾപെടുമെന്നും അതിനാൽ ഞരമ്പിലേക്ക് ഇഞ്ചക്ഷൻ ചെയ്താൽ നോമ്പ് മുറിയുമെന്നുമാണ് ഒരു അഭിപ്രായം. കേരളീയ പണ്ഡിതരിൽ പലരും ഈ അഭിപ്രായക്കാരാണ്. തുറന്ന ദ്വാരം എന്നാൽ പ്രകൃത്യാ തുറക്കപ്പെട്ടതായിരിക്കണമെന്നില്ലെന്നും അപ്പോൾ ദ്വാരം കുത്തിത്തുറന്നതായാലും നോമ്പ് മുറിയുമെന്നും ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നോമ്പ് മുറിയുന്ന കാര്യങ്ങളിൽ ഇമാമുകൾ പറഞ്ഞ ‘ജൗഫ് എന്നതിൽ ഞരമ്പിന്റെ ഉൾഭാഗം ഉൾപ്പെടുകയില്ലെന്നും അതിനാൽ ഇഞ്ചക്ഷൻ ഞരമ്പിലേക്കായാലും നോമ്പ് മുറിയുകയില്ലെന്നും പറയുന്ന പണ്ഡിതരുമുണ്ട്. അത് കൊണ്ട് തന്നെ നോമ്പുള്ള സമയത്ത് പരമാവധി ഇത്തരം കാര്യങ്ങൾ ഒഴിവാക്കുകയാണ് വേണ്ടത്. ഇനി അത്യാവശ്യമായി വന്നാൽ തന്നെ ആ നോമ്പ് ഖളാഅ് വീട്ടുക എന്നത് സൂക്ഷ്മതക്ക് നല്ലതാണ്.
തറാവീഹ് നിസ്കരിക്കുന്നവനെ തുടർന്ന് ഇശാഅ് നിസ്കരിക്കാമോ?
തറാവീഹ് നിസ്കരിക്കുന്നവനെ തുടർന്ന് ഇശാഅ് നിസ്കരിക്കുമ്പോൾ ഇമാം രണ്ട് റക്അത്ത് നിസ്കരിച്ചു സലാം വീട്ടിയാൽ തുടർച്ച അവസാനിക്കുന്നതാണ്. അതിനാൽ ഇങ്ങനെ തുടർന്നവൻ വൈകി പിന്തുടർന്ന് മസ്ഖിനെപ്പോലെ ബാക്കി റക്അത്തുകൾ നിസ്കരിച്ച് പൂർത്തിയാക്കണം. തറാവീഹ് നിസ്കരിക്കുന്നവൻ വീണ്ടും തക്ബീറത്തുൽ ഇഹ്റാം ചൊല്ലി നിസ്കാരത്തിൽ പ്രവേശിച്ചത് കൊണ്ട് അദ്ദേഹത്തിന് തുടർച്ച ലഭിക്കുന്നതല്ല. അതേ സമയം രണ്ടാമതും തുടർച്ചയുടെ നിയ്യത്ത് ചെയ്ത് അദ്ദേഹത്തെ തുടർന്ന് നിസ്കരിക്കൽ അനുവദനീയമാണ്. പക്ഷേ, ഫർള് നിസ്കരിക്കുന്നവൻ സുന്നത്ത് നിസ്കരിക്കുന്നവനെ തുടർന്നു നിസ്കരിക്കുന്നതിലേറെ ഉത്തമം തനിച്ചു നിസ്കരിക്കലാണ്. തുഹ്ഫ: 20/332,333,359
പല സ്ഥലങ്ങളിലും റമളാൻ 17-ാം രാവ് ഹയാത്താക്കുന്ന പതിവുണ്ട്. ഇതിന് വല്ല തെളിവുമുണ്ടോ?
റമളാൻ 17-ാം രാവിനെ പ്രത്യേകമായി കണ്ട് ഹയാത്താക്കുന്ന രീതി പഴയ കാലം മുതൽ തന്നെ നിലവിലുണ്ടെന്ന് മനസ്സിലാക്കാൻ കഴിയും. സൈദുബ്നു സാബിത്(റ) റമളാൻ 17-ാം രാവ് ഹയാത്താക്കാറുണ്ടായിരുന്നു.രാത്രിയിൽ ഉറക്കൊഴിവാക്കിയ ലക്ഷണം രാവിലെ അവിടുത്തെ മുഖത്ത് പ്രകടമായിരുന്നു. "ഈ രാത്രിയുടെ പ്രഭാതത്തിലാണ് അല്ലാഹു(സു) സത്യവും അസത്യവും വേർതിരിക്കു കയും മുസ്ലിംകൾക്ക് വിജയം നൽകുകയും ചെയ്തതെന്ന് മഹാനവർകൾ അനുസ്മരിക്കുകയും ചെയ്തിരുന്നു. ഇമാം ത്വബരി(റ) താരീഖുൽ ഉമമി വൽമുലൂക് എന്ന ഗ്രന്ഥത്തിലും ഇമാം ഇബ്നു ഇസ്ഹാഖ്(റ) സീറതുന്ന ബവിയിലും ഇതുദ്ധരിച്ചിട്ടുണ്ട്. റമളാൻ പതിനേഴാം രാവ് ലൈലതുൽ ഖദ്റാണെന്ന അഭിപ്രായവും ഉണ്ട്. ഹസനുൽ ബസ്വരി(റ)വിൽ നിന്ന് ഇമാം റാസി(റ) തഫ് സീറുൽ കബീറിൽ ഇതുദ്ധ രിച്ചിട്ടുണ്ട്.
നോമ്പ് നോക്കാൻ സാധിക്കാത്ത രോഗികൾ, വൃദ്ധ•ാർ മുതലായവർ എന്തു ചെയ്യണം?
വ്രതമനുഷ്ഠിക്കാൻ സാധിക്കാത്ത രോഗികൾക്കും വൃദ്ധൻമാർക്കും ഇളവ് അനുവദിച്ചിരിക്കുന്നു.സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത മാറാരോഗികൾക്കും ഭേദമാകുമെന്ന് പ്രതീക്ഷയുള്ള രോഗികൾക്കും വ്രതം ഉപേക്ഷിക്കാൻ അനുവാദമുണ്ട്. സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത മാറാ രോഗികൾ ഉപേക്ഷിക്കുന്ന ഒാരോ ദിവസത്തെ വ്രതത്തിനും പകരമായി ഒാരോ മുദ്ദ് വീതം ദരിദ്രന് ആഹാരം നൽകിയാൽ മതി. എന്നാൽ, രോഗം ഭേദമാകുമെന്ന് പ്രതീക്ഷയുള്ള രോഗികൾ സുഖമായതിനുശേഷം നഷ്ടപ്പെട്ട വ്രതം അനുഷ്ഠിക്കേണ്ടതാണ്. വ്രതമനുഷ്ടിക്കാൻ സാധിക്കാത്ത വൃദ്ധൻമാരും ഒാരോ വ്രതത്തിനും പകരമായി ഒാരോ മുദ്ദ് വീതം ദരിദ്രന് ആഹാരം നൽകണം.
യാത്രയിൽ നോമ്പനുഷ്ഠിക്കുന്ന വ്യക്തി നോമ്പ് തുറക്കേണ്ടത് എപ്പോഴാണ്?
സൂര്യൻ അസ്തമിച്ച ശേഷമാണ് നോമ്പ് തുറക്കേണ്ടത്. വിമാനത്തിൽ യാത്ര ചെയ്യുന്ന വ്യക്തി സൂര്യൻ അസ്തമിച്ചു എന്ന് ബോധ്യപ്പെട്ടാൽ നോമ്പ് തുറക്കേണ്ടതാണ്. കേരളത്തിൽ നിന്ന് വിമാനത്തിൽ യാത്ര ചെയ്യുന്ന ചിലർ സൂര്യാസ്തമയം പരിഗണിക്കാതെ നാട്ടിലെ സമയം നോക്കി വ്രതം തുറക്കാറുണ്ട്.ഇത് പരമാബദ്ധമാണ്.അങ്ങനെ വ്രതം മുറിച്ചവർ പകരം മറ്റൊരു ദിവസം വ്രതമെടുക്കേണ്ടതാണ്.
സൂര്യൻ അസ്തമിച്ചതു മുതലാണല്ലോ ഇസ്ലാമിക വീക്ഷണത്തിൽ ദിവസാരംഭം. എന്നിരിക്കെ, നിയ്യത്തിൽ 'സൗമ ഗദിന്' (നാളത്തെ നോമ്പിനെ) എന്നു കരുതുന്നതിന്റെ കാരണം?
നിയ്യത്തിൽ 'സൗമ ഗദിന്' എന്നതിന്റെ വിവക്ഷ ഇൗ രാത്രിയെ തുടർന്നു വരുന്ന പകൽ എന്നാണെന്ന് ശാഫഇൗ മദ്ഹബിലെ പ്രസിദ്ധപണ്ഡിതൻ അല്ലാമഃ ശർബീനി തങ്ങൾ വിശ്വ പ്രശസ്തഗ്രന്ഥമായ മുഗ്നീ മുഹ്താജിൽ പറഞ്ഞതായി കാണാം.
നോമ്പുകാരൻ സുഗന്ധമുപയോഗിക്കൽ കറാഹത്താണല്ലോ,നോമ്പുകാരനായിരിക്കെ അവൻ മരിച്ചാൽ കുളിപ്പിക്കുന്ന വെള്ളത്തിലും കഫൻപുടവയിലും സുഗന്ധമുപയോഗിക്കുന്നതിന്റെ വിധി എന്ത്?
നോമ്പുകാരനായിരിക്കെ ഒരാൾ മരണപ്പെട്ടാൽ അയാളുടെ നോമ്പ് ബാത്വിലാവുമെന്നതാണ് പ്രബലം.അതിനാൽ കഫൻപുടവയിലും,കുളിപ്പിക്കുന്ന വെള്ളത്തിലും സുഗന്ധമുപയോഗിക്കലിൽ കറാഹത്ത് വരില്ല.
മില്ലിൽ ജോലി ചെയ്യുന്നവന്റെ വായിലേക്കും മുക്കിലേക്കുമെല്ലാം ജോലി ചെയ്യുന്ന സമയത്ത് പൊടി കയറുമല്ലോ; അപ്പോൾ നോമ്പ് മുറിയുകയില്ലേ?ജോലി ഒഴിവാക്കാൻ സാധിക്കാത്ത ആളാണെങ്കിൽ എന്ത് ചെയ്യണം ?
ഇമാം ഇബ്നു ഹജർ (റ) എഴുതുന്നു: ഉള്ളിലേക്ക് ചേരുന്ന വസ്തു തന്റെ ഉദ്ദേശ്യത്തോടെയാകണമെന്ന് പറഞ്ഞതിൽ നിന്നും തന്റെ ഉദ്ദേശ്യമില്ലാതെ ഇൗച്ചയോ, കൊതുകോ, വഴിയിലെ പൊടികളോ, ധാന്യങ്ങളുടെ പൊടികളോ ഉള്ളിലേക്ക് പ്രവേശിച്ചാൽ നോമ്പ് മുറിയുന്നതല്ല; കാരണം അവയെല്ലാം സൂക്ഷിക്കൽ പ്രയാസമായതിനാൽ മാപ്പ് ചെയ്യപ്പെടും. മനപൂർവ്വമല്ലാതെ കൂടുതൽ പ്രവേശിച്ചാലും കുഴപ്പമില്ല.
പുകവലികൊണ്ട് നോമ്പ് മുറിയുമോ?
പുക നിരുപാധികം തടിയുളളതല്ല.അത് ഫത്ഹുൽ മുഇൗനിൽ പറഞ്ഞ നോമ്പ് മുറിയാത്ത രുചി,മണം പോലെ കേവലം അസറുകളിലൊന്നാണ്.അതേസമയം നമ്മുടെ നാടുകളിൽ പ്രസിദ്ധമായ പുകയില ഉത്പന്നങ്ങളിൽ നിന്ന് പുറത്ത് വരുന്ന പുക തടിയുളള ഇനം പുകയാണെന്ന് ഒട്ടനവധി ഫുഖഹാഅ് രേഖപ്പെടുത്തിയതായി കാണാം. ആയതിനാൽ പുകവലി നോമ്പ് മുറിക്കുന്നതാണ്.
നോമ്പുകാരൻ ഉച്ചക്ക് ശേഷം മിസ് വാക് ചെയ്യൽ കറാഹത്ത് ആണല്ലോ.എന്നാൽ വായ്നാറ്റം,വായപ്പകർച്ച പോലോത്ത കാരണമുണ്ടായാലോ?
നോമ്പുകാരന് ഉച്ചക്ക് ശേഷം അസ്തമയം വരെ മിസ് വാക് ചെയ്യൽ കറാഹത്ത് ആണ്(ഉറക്കം കൊണ്ടോ, മറന്ന് വെറുക്കപ്പെട്ട വാസനയുളളത് ഭക്ഷിച്ചത് കോണ്ടോ വായ പകർച്ചയായാലും ശരി).എന്നാൽ ഉറക്കം കൊണ്ടോ മറ്റോ വായ പകർച്ചയായാൽ മിസ് വാക് സുന്നത്താണെന്ന് പ്രബലരായ ഒരു കൂട്ടം പണ്ഡിതർ പറഞ്ഞിട്ടുണ്ട്. (ഫത്ഹുൽ മുഇൗൻ)
തറാവീഹിൽ ഒാരോ രണ്ട് റക്അതുകൾക്ക് ശേഷം സലാം വീട്ടലാണല്ലോ പതിവ്,എന്നാൽ രണ്ടിൽ സലാം വീട്ടാതെ നാലിൽ സലാം വീട്ടുന്ന രീതി(നാല് റക്അത്ത് ഒരുമിച്ച്) അനുവദനീയമാണോ?
തറാവീഹിന്റെ ഒാരോ ഇൗ രണ്ട് റക്അതുകളിലും സലാം വീട്ടൽ നിർബന്ധമാണ്. ഒരു സലാം കൊണ്ട് നാല് റക്അതുകൾ നിസ്കരിച്ചാൽ സ്വഹീഹാവില്ല എന്ന് ഫത്ഹുൽ മുഇൗനിലുണ്ട്.
നോമ്പ് ഉപേക്ഷിച്ചതിനും നഷ്ടപ്പെടുത്തിയതിനും നൽകേണ്ട മുദ്ദുകൾ മറ്റു നാടുകളിലേക്ക് നഖ്ല് ചെയ്യാമോ,ഒരു വ്യക്തിക്ക് തന്നെ എല്ലാ മുദ്ദുകളും നൽകാമോ ?
അതെ,മുദ്ദുകൾ നഖ്ല് ചെയ്യൽ അനുവദനീയമാണ്.ഒരു വ്യക്തിക്ക് തന്നെ നൽകാവുന്നതുമാണ്. എങ്കിലും ഏറ്റവും നല്ലത് ഒരാളിൽ ചുരുക്കാതെ വ്യത്യസ്ത ആളുകളിലേക്ക് നൽകലാണ്. എന്നാൽ ഒരു മുദ്ധിനെ വ്യത്യസ്ത ആളുകൾക്ക് ഭാഗിച്ച് നൽകൽ അനുവദനീയമല്ല. ഉദാഹരണത്തിന് ഒരാൾ പത്ത് മുദ്ധ് നൽകാനുണ്ടെങ്കിൽ 5 മുദ്ദുകൾ വീതം രണ്ടു പേർക്ക് നൽകാം. പകരം ഒരാൾക്ക് അഞ്ചര മുദ്ദ്, മറ്റൊരാൾക്ക് നാലര മുദ്ധ് എന്ന നിലക്ക് കൊടുക്കാൻ പാടില്ല.
നോമ്പ് നോറ്റ് കൊണ്ട് ഭക്ഷണം പാചകം ചെയ്യുമ്പോൾ ഉപ്പ് ഉണ്ടോ എന്ന് നോക്കിയാൽ നോമ്പ് മുറിയുമോ?
രുചി മനസ്സിലാവുന്നത് നാവിലെ ടേസ്റ്റി ബഡ്സുകൾ ഉപയോഗിച്ചാണ്, അഥവാ, രുചി അറിയുന്നതിന് ആ വസ്തുവിൻറെ ഒരുഭാഗവും അകത്തേക്ക് ആക്കേണ്ട കാര്യമില്ല എന്നർത്ഥം. അത് കൊണ്ട് രുചി നോക്കുന്നത് കൊണ്ട് മാത്രം നോമ്പ് മുറിയുകയില്ല. അതേ സമയം, അതിനായി നാവിൽ വെക്കുന്ന വസ്തുവിൻറെ അംശം അൽപം പോലും ശേഷം ഉമിനീരിലൂടെയോ മറ്റോ അകത്തേക്ക് ആവാൻ പാടില്ല. അങ്ങനെ ആവുന്ന പക്ഷം, നോമ്പ് ബാതിലാവുന്നതുമാണ്. അത് കൊണ്ട്, നോമ്പുകാരൻ അത്തരം കാര്യങ്ങൾ ഒഴിവാക്കുന്നതാണ് കൂടുതുൽ നല്ലത്.
ഗർഭിണിയായ പെണ്ണ് തന്റെ വയറ്റിലുള്ള കുട്ടിക്ക് വേണ്ടി പത്ത് നോമ്പ് ഉപേക്ഷിച്ചു. പിന്നീട് ആ നോമ്പ് ഖളാഅ് വീട്ടി. ഇനി മുദ്ധ് കൊടുക്കേണ്ടതുണ്ടോ?
ഗര്‍ഭിണിയും മുലയൂട്ടുന്നവളും അവരുടെ ശരീരത്തിന്റെ കാര്യത്തില്‍ പേടിച്ചാണ് നോമ്പ് ഉപേക്ഷിച്ചതെങ്കിൽ ഖളാഅ് വീട്ടിയാല്‍ മാത്രം മതിയാകും. സ്വന്തം ശരീരത്തിന്റെയും കുട്ടിയുെടെയും കാര്യത്തില്‍ ഭയമുണ്ടായതിനാലാണ് നോമ്പൊഴിവാക്കിയതെങ്കിലും ഖളാഅ് വീട്ടിയാല്‍ മാത്രം മതി. കുട്ടിയുടെ കാര്യത്തിൽ മാത്രം ഭയന്ന് ഒഴിവാക്കിയതാണെങ്കില്‍ നോമ്പ് ഖളാഅ് വീട്ടുകയും ഓരോ നോമ്പിനും ഓരോ മുദ്ദ് ഭക്ഷ്യ വസ്തു നല്‍കുകയും വേണം. ഇവിടെ ഇനി പത്ത് മുദ്ധ് നൽകണം.
നോമ്പിന്റെ ഫിദ് യ കൊടുക്കാൻ കഴിവില്ലാത്തവനാണെങ്കിൽ എന്ത് ചെയ്യണം?
വാർദ്ധക്യം, ശമനം പ്രതീക്ഷിക്കാത്ത രോഗം എന്നീ കാരണങ്ങളാൽ നോമ്പ് ഉപേക്ഷിച്ചവർ ഒരു നോമ്പിന് ഒരു മുദ്ധ് എന്ന തോതിൽ ദാനം ചെയ്യൽ നിർബന്ധമാണ്. ആ നോമ്പിന്റെ ദിവസം സാമ്പത്തിക ശേഷി ഉണ്ടെങ്കിൽ മാത്രമാണ് മുദ്ധ് നൽകൽ നിർബന്ധമുള്ളത്. ഫിത്വർ സക്കാത് നിർബന്ധമാകുന്നതിൽ പരിഗണിക്കുന്ന സാമ്പത്തികശേഷിയാണ് ഇവിടെയും പരിഗണിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ നോമ്പിന്റെ സമയം മുദ്ധ് നൽകാൻ സാമ്പത്തികമായി കഴിവില്ലാത്തവരായ വാർദ്ധക്യം, സുഖമാവുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം എന്നീ കാരണങ്ങളാൽ നോമ്പ് ഒഴിവാക്കിയവർക്ക് ആ നോമ്പ് ഖളാഅ് വീട്ടലോ മുദ്ധ് നൽകലോ നിർബന്ധമില്ല. പിന്നീട് സാമ്പത്തിക ശേഷിയുണ്ടായാലും വിധിയിൽ മാറ്റമില്ല.
റമളാനിന്റെ പകലിൽ ടൂത്ത് പേസ്റ്റ് കൊണ്ട് ബ്രഷ് ചെയ്യാൻ പാടില്ലെന്ന് കേൾക്കുന്നു.ഇതിന്റെ അടിസ്ഥാനമെന്താണ്?
ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് വായ ശുദ്ധിയാക്കുന്നതിൻ തെറ്റില്ല.അതു കൊണ്ട് നോമ്പ് മുറിയുകയുമില്ല.എന്നാൽ പേസ്റ്റ് മാത്രമല്ല ഏതു വസ്തു കൊണ്ടായിരുന്നാലും ഉമിനീർ പകർച്ചയാവുകയും ആ ഉമിനീർ ഇറക്കുകയും ചെയ്താൽ നോമ്പ് മുറിയുന്നതാണ്.അതു കൊണ്ടായിരിക്കാം റമളാനിന്റെ പകലിൽ പാടില്ലെന്ന് പറയുന്നത്.
നോമ്പ് നോറ്റ് കൊണ്ട് ഭക്ഷണം പാചകം ചെയ്യുമ്പോൾ ഉപ്പ് ഉണ്ടോ എന്ന്! നോക്കിയാൽ നോമ്പ് മുറിയുമോ?
രുചി മനസ്സിലാവുന്നത് നാവിലെ ടേസ്റ്റി ബഡ്സുകൾ ഉപയോഗിച്ചാണ്, അഥവാ, രുചി അറിയുന്നതിന് ആ വസ്തുവിൻറെ ഒരുഭാഗവും അകത്തേക്ക് ആക്കേണ്ട കാര്യമില്ല എന്നർത്ഥം. അത് കൊണ്ട് രുചി നോക്കുന്നത് കൊണ്ട് മാത്രം നോമ്പ് മുറിയുകയില്ല. അതേ സമയം, അതിനായി നാവിൽ വെക്കുന്ന വസ്തുവിൻറെ അംശം അൽപം പോലും ശേഷം ഉമിനീരിലൂടെയോ മറ്റോ അകത്തേക്ക് ആവാൻ പാടില്ല. അങ്ങനെ ആവുന്ന പക്ഷം, നോമ്പ് ബാതിലാവുന്നതുമാണ്. അത് കൊണ്ട്, നോമ്പുകാരൻ അത്തരം കാര്യങ്ങൾ ഒഴിവാക്കുന്നതാണ് കൂടുതുൽ നല്ലത്.
തറാവീഹിലെ വിത്ർ നിസ്കാരത്തിൽ ഖുനൂത്ത് ഓതാതെ സുജൂദിൽ പോയാൽ നിറുത്തത്തിലേക് തിരിച്ചു വരേണ്ടതുണ്ടോ ? അല്ല സുജൂദ് ചെയ്‌താൽ മതിയോ? മറന്നതിന് സഹവിന്റെ സുജൂദ് ചെയ്യണോ?
ഒറ്റക്ക് നിസ്കരിക്കുന്നവനും ഇമാമും നിറുത്തത്തിലേക്ക് തിരിച്ചു വരരുത്. മടങ്ങിയാൽ നിസ്കാരം ബാത്വിലാണ്. പിന്നീട് സഹവിന്റെ സുജൂദ് ചെയ്ത് പരിഹരിക്കാം. മഅമൂമിന് മാത്രമാണ് മറവി സംഭവിച്ചതെങ്കിൽ, ഇമാമിനെ വിട്ടുപിരിയുന്ന നിയ്യത്ത് കരുതി വേർപിരിയാത്ത പക്ഷം ഇമാമിനെ തുടരുന്നതിന് വേണ്ടി ഖുനൂതിലേക്ക് മടങ്ങൽ നിർബന്ധമാണ്.
ഗർഭിണിയായ പെണ്ണ് തന്റെ വയറ്റിലുള്ള കുട്ടിക്ക് വേണ്ടി പത്ത് നോമ്പ് ഉപേക്ഷിച്ചു. പിന്നീട് ആ നോമ്പ് ഖളാഅ് വീട്ടി. ഇനി മുദ്ധ് കൊടുക്കേണ്ടതുണ്ടോ?
ഗര്‍ഭിണിയും മുലയൂട്ടുന്നവളും അവരുടെ ശരീരത്തിന്റെ കാര്യത്തില്‍ പേടിച്ചാണ് നോമ്പ് ഉപേക്ഷിച്ചതെങ്കിൽ ഖളാഅ് വീട്ടിയാല്‍ മാത്രം മതിയാകും. സ്വന്തം ശരീരത്തിന്റെയും കുട്ടിയുെടെയും കാര്യത്തില്‍ ഭയമുണ്ടായതിനാലാണ് നോമ്പൊഴിവാക്കിയതെങ്കിലും ഖളാഅ് വീട്ടിയാല്‍ മാത്രം മതി. കുട്ടിയുടെ കാര്യത്തിൽ മാത്രം ഭയന്ന് ഒഴിവാക്കിയതാണെങ്കില്‍ നോമ്പ് ഖളാഅ് വീട്ടുകയും ഓരോ നോമ്പിനും ഓരോ മുദ്ദ് ഭക്ഷ്യ വസ്തു നല്‍കുകയും വേണം. ഇവിടെ ഇനി പത്ത് മുദ്ധ് നൽകണം.
നോമ്പിന്റെ ഫിദ് യ കൊടുക്കാൻ കഴിവില്ലാത്തവനാണെങ്കിൽ എന്ത് ചെയ്യണം?
വാർദ്ധക്യം, ശമനം പ്രതീക്ഷിക്കാത്ത രോഗം എന്നീ കാരണങ്ങളാൽ നോമ്പ് ഉപേക്ഷിച്ചവർ ഒരു നോമ്പിന് ഒരു മുദ്ധ് എന്ന തോതിൽ ദാനം ചെയ്യൽ നിർബന്ധമാണ്. ആ നോമ്പിന്റെ ദിവസം സാമ്പത്തിക ശേഷി ഉണ്ടെങ്കിൽ മാത്രമാണ് മുദ്ധ് നൽകൽ നിർബന്ധമുള്ളത്. ഫിത്വർ സക്കാത് നിർബന്ധമാകുന്നതിൽ പരിഗണിക്കുന്ന സാമ്പത്തികശേഷിയാണ് ഇവിടെയും പരിഗണിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ നോമ്പിന്റെ സമയം മുദ്ധ് നൽകാൻ സാമ്പത്തികമായി കഴിവില്ലാത്തവരായ വാർദ്ധക്യം, സുഖമാവുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം എന്നീ കാരണങ്ങളാൽ നോമ്പ് ഒഴിവാക്കിയവർക്ക് ആ നോമ്പ് ഖളാഅ് വീട്ടലോ മുദ്ധ് നൽകലോ നിർബന്ധമില്ല. പിന്നീട് സാമ്പത്തിക ശേഷിയുണ്ടായാലും വിധിയിൽ മാറ്റമില്ല.
വാർദ്ധക്യം, ശമനം പ്രതീക്ഷിക്കാത്ത രോഗി എന്നിവർ നോമ്പിന് പകരം മുദ്ദ് നൽകണമല്ലോ?. ആ മുദ്ദ് കൊടുക്കുന്നത് പിന്തിപ്പിക്കാമോ? മുദ്ദ് കൊടുക്കാൻ സാധിക്കാതെ ബാധ്യതയുള്ളവൻ മരിച്ചാൽ അവകാശികൾ കൊടുക്കൽ നിർബന്ധമാണോ?
വാർദ്ധക്യം, മാറാവ്യാധി എന്നീ കാരണത്താൽ നോമ്പ് നോൽക്കാൻ സാധിക്കാത്തവർ ഓരോ ദിവസത്തെ നോമ്പിനും പകരമായി ഓരോ മുദ്ധു വീതം (800 മില്ലി ഗ്രാം) മുഖ്യ ഭക്ഷ്യവസ്തു പാചകം ചെയ്യാതെ നൽകണം. ഇവർ ഓരോ ദിവസത്തിനുമുള്ള മുദ്ധ് അതാതു ദിവസങ്ങളിൽ തന്നെ കൊടുത്തു വീട്ടുകയാണ് വേണ്ടത്. മുൻ കൂട്ടി കൊടുത്താൽ പരിഗണിക്കപ്പെടുന്നതല്ല. ഒരു നോമ്പിന്റെ പേരിലുള്ള മുദ്ധ് ആ നോമ്പിൻറെ തലേദിവസം മഗ്‌രിബ് മുതൽ കൊടുക്കാവുന്നതാണ്. വാർദ്ധക്യവും മാറാവ്യാധിയും കാരണമായി മുദ്ധ് കൊടുക്കൽ നിർബന്ധമായവർ അത് നൽകുന്നത് വർഷങ്ങളോളം നീട്ടിവെച്ചാലും വൈകിയതിന്റെ പേരിൽ അധികം നൽകേണ്ടതില്ല.
ആർത്തവ സമയത്ത് നഷ്ടപ്പെട്ട നോമ്പ് ഖളാഅ് വീട്ടണമെന്നും നിസ്കാരം ഖളാഅ് വീട്ടേണ്ടതില്ല എന്നും പറയാനുള്ള കാരണം എന്ത് ?
നോമ്പ് ഖളാഅ് വീട്ടണമെന്നും നിസ്കാരം ഖളാഅ് വീട്ടേണ്ടതില്ല എന്നും കൽപ്പിച്ചത് അല്ലാഹുവാണ്. കർമാനുഷ്ഠാനങ്ങൾ കല്പിക്കുന്നത് അല്ലാഹുവാണ്. അതിലടങ്ങിയിരിക്കുന്ന രഹസ്യങ്ങൾ എന്തെന്ന് നമുക്ക് കൃത്യമായി മനസ്സിലാകണമെന്നില്ല. വർഷത്തിൽ ഒരു മാസമാണ് നോമ്പ് നിർബന്ധം. നിസ്കാരമാണെങ്കിൽ എല്ലാദിവസവും. സാധാരണ മിക്ക സ്ത്രീകൾക്കും മാസത്തിൽ ഏഴ് ദിവസം ആർത്തവം ഉണ്ടാകും. 11 മാസ കാലത്തിനിടയിൽ 7 നോമ്പ് വീട്ടുക എന്നത് വലിയ പ്രയാസമുള്ള വിഷയമല്ല. എന്നാൽ നിസ്കാരത്തിൻറെ കാര്യം അങ്ങനെയല്ലല്ലോ. അതുകൊണ്ടായിരിക്കാം ആർത്തവ കാലത്തെ നിസ്കാരം ഖളാഅ് വീട്ടേണ്ടതില്ല എന്ന് പറയാൻ കാരണം.